ലോകം മുഴുവൻ രോഗങ്ങൾ
രോഗം രോഗം സർവ്വത്ര
രോഗം രോഗം പലവിധമങ്ങനെ
താണ്ഡവനൃത്തം ചെയ്യുന്നു.
പ്രകൃതി നൽകിയ ശിക്ഷയിത്
ഏറ്റുവാങ്ങൂ മാനുഷ്യരെ.
പ്രതിരോധിക്കാൻ കഴിയുന്നില്ല
അങ്ങനെ മാറി ഈ ഭൂമി
ശീലമെല്ലാം എങ്ങോപോയ്
ശുചിത്വമെന്നതുമില്ലാതായ്
ജീവിതശൈലിയെ മാറ്റീ നാം
ഫലമോ മാറാവ്യാധികളും
ശുചിത്വശീലം പാലിക്കൂ
സ്നേഹിച്ചീടു പ്രകൃതിയെ
ഇനിയും കണ്ണു തുറന്നില്ലെങ്കിൽ
ജീവിതമെന്നത് ദുസ്സഹമാവും.