കുറ്റ്യാട്ടൂർ എൽ.പി. സ്ക്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശതാബ്തി പിന്നിട്ട കുറ്റ്യാട്ടൂർ എ.എൽ .പി .സ്കൂൾ 1901 ആണ് സ്ഥാപിതമായത് .വിദ്യാലയം സ്ഥാപിച്ചത് ചാത്തോത്ത് ചന്തു നമ്പ്യാരാണ് .നൂറ്റാണ്ടുകൾ പഴക്കം ഉള്ള കുറ്റ്യാട്ടൂർ ശിവക്ഷേത്രം പതിനായിരക്കണക്കിനു ആളുകൾ പങ്കെടുക്കുന്ന ശ്രീ .കൂർമ്പക്കാവ് ക്ഷേത്രം ഹൈദ്രോസ് ജുമാ മസ്ജിദ് പള്ളി എന്നിവയ്ക്ക് സമീപം ആണ് കുറ്റ്യാട്ടൂർ എ .എൽ .പി .സ്കൂൾ .1 മുതൽ 5 വരെ ക്ളാസുകൾ തുടക്കം മുതൽ തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു .ചാത്തോത്ത് കളത്തിൽ പുളിയുടെ താഴെ കൽത്തറയിൽ ആയിരുന്നു ആദ്യത്തെ വിദ്യാലയം .1912 തുപ്പിനംചാൽ പറമ്പിൽ മാറ്റി സ്ഥാപിച്ചത് ഇന്നത്തെ കെട്ടിടത്തിനു കുറേ താഴെയായി ഓടിട്ട ഷെണ്ടിൽ ആയിരുന്നു .പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ 1939 ൽ ചുമരുകളോട് കൂടിയ ഉയർന്ന കെട്ടിടമായി .