കുറുവ യു പി സ്കൂൾ/അക്ഷരവൃക്ഷം/തോൽക്കില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കില്ല നാം

ഈ കാലവും നാം കടന്നു പോകും
ഒപ്പ മീ മഹാമാരിയും തൊട്ടു പോകും
ഇരുളു മായും വെളിച്ചം വരും
പിന്നെ ഈ ലോകം മുമ്പേത് പോലെയാകും
എത്ര കൊടുങ്കാറ്റ്‌ എത്ര പ്രളയങ്ങൾ
എന്തെന്ത് രോഗങ്ങൾ അതിജീവിച്ചു
എത്ര പണിപ്പെട്ട് കൊണ്ടൊരു കനലിഞ്ഞു
അദി മനുഷ്യന്മാർ കല്ലുരച്ചു
എത്ര പഴുപ്പിച്ചു പണ്ടൊരു കല്ലിനെ
ആദ്യത്തെ ലോഹം വേർതിരിക്കാൻ
എത്ര പണിപ്പെട്ടു കാണുമീ മണ്ണിനെ
മൺപാത്രമാക്കി ശരിപ്പെടുത്താൻ
ഒരുപിടി ചാരമായി മാറും മരത്തടി
പരുവപ്പെടുത്തി നാം കപ്പലാക്കി
ഒരു കേട്ടറിവൂ ഇല്ലാത്ത ദിക്കിന്
നോക്കിപുറപ്പെട്ടു സ്വന്തമാക്കി
ചിറകുകളില്ലാത്ത ആകാശ നീലിമ
പിന്നിട്ടു ശൂന്യാകാശമെത്തി
പിന്നിട്ട നാളുകൾ എത്ര ശ്രമിച്ചാണ്
മുന്നോട്ടു പോയിന്നോളമെത്തി
കോളറ വന്നു ആ പ്ളേഗ് വന്നു
പോരാതെ പലവിധ വ്യാധി വന്നു
കേൾക്കാത്ത നാമത്തിൽ എത്ര മഹാമാരി
ദുരിതം വിതച്ചു കടന്നു വന്നു
എന്നിട്ടും തൊറ്റില്ല തോൽക്കാൻ മനസില്ല
മുന്നോട്ട് പോയതിന് കാഴ്ച്ച കാണും
എല്ലാ പ്രതിസന്ധി പോലെയും നിശ്ചയം
മുന്നോട്ടു പോയിടും നമ്മളിന്നും
 

സൂര്യ കെ
V B കുറുവ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത