കുറിച്ചി സിഎംഎസ് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സി. എം. എസ്. എൽ. പി. എസ് കുറിച്ചി

----------------------------------------

1869 ൽ  സി എം എസ് മിഷനറിമാരാൽ  സ്ഥാപിതമായി. കുറിച്ചി പ്രദേശത്തെ  ആദ്യ വിദ്യാലയം. ഇന്നാട്ടിലെ ജനങ്ങളെ  അഭ്യസ്തവിദ്യർ  ആക്കിയതിനോടൊപ്പം ഈ പ്രദേശത്തിന്റെ  വളർച്ചയിലും  ഈ വിദ്യാലയം ഉന്നത പങ്കു വഹിച്ചു. ഇവിടെ പഠിച്ചിറങ്ങിവർ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്തവരും  ചെയ്യുന്നവരും  വ്യക്തിമുദ്ര പതിപ്പിച്ചവരും  ആണ്. ഇന്നും ഒട്ടും ശോഭ  കൈവെടിയാതെ  വിദ്യയുടെ  പ്രകാശം  പരത്തി കൊണ്ട് ഈ സരസ്വതി നിലയം  ജൈത്രയാത്ര തുടരുന്നു.

Unaided സ്കൂളുകളുടെ കടന്നു വരവോടെ സ്കൂൾ ഇടയ്ക്ക് പിൻ തള്ളപ്പെട്ടെങ്കിലും ഇന്ന് വീണ്ടും തന്റെ പഴയ പ്രതാപം വീണ്ടെടുത്തിരിക്കുന്നു. മലയാളം ഭാഷയോടൊപ്പം ഇംഗ്ലീഷിനും കൂടുതൽ പ്രാധാന്യം നൽകുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള നിയമസഭ മീഡിയ വിഭാഗം നടത്തിയ ഷോര്ട്ട് ഫിലിം മത്സരത്തിൽ വിജയികളായ കേരളത്തിലെ ഏക ലോവർ പ്രൈമറി സ്കൂൾ എന്ന ഖ്യാതിയും സ്കൂളിനു സ്വന്തം. വ്യത്യസ്തങ്ങളായ പ്രവർത്തന ശൈലി കൊണ്ട് സമൂഹശ്രദ്ധ നേടുകയും uneconomic എന്നതിൽ നിന്ന് 2023-24 വർഷം ഇക്കണോമിക് പദവിയിലേക്ക് സ്കൂൾ എത്തുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം