കുന്നുമ്മക്കര ​ എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള വർഷം 1101ൽ ഒരോത്തു പള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കര മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഏറാമല പഞ്ചായത്തിൽ പെട്ട കുന്നുമ്മക്കര ദേശത്ത് 16 വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യത്തെ മാനേജർ എടക്കൊഴിഞ്ഞിയിൽ അബ്ദുള്ള സീതി ആയിരുന്നു. ഓല മേ‍ഞ്ഞ ഒരു കെട്ടിട്ടമായിരുന്നു ആദ്യത്തെ സ്കൂൾ. കാറ്റിൽ നിലം പൊത്തിയപ്പോൾ സ്കൂൾ അടുത്ത പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.1929ൽ വീണ്ടും പഴയ സ്ഥലത്തുതന്നെ ആരംഭിച്ചു. എങ്കിലും മിസ് മാനേജ്‍മെന്റ് കാരണം അംഗീകാരം നഷ്ടപ്പെട്ടു.1940ലാണ് ശ്രീ. വി. മമ്മു മാനേജരായി ഉത്തരവാദിത്തം ഏറ്റെടുത്തത്. അന്നത്തെ വടകര റിയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടരായിരുന്ന ഖാജാ ഹുസൈൻ സാഹിബ് ആണ് സ്കൂളിന് വീണ്ടും അംഗീകാരം നേടിതന്നത് ഒന്നെകാൽ നൂറ്റാണ്ടു മുമ്പ് ഒരു ഓത്തുപള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കര എം എൽ പി സ്ക്കൂൾ മൺമറ‍‍‍ഞ്ഞു പോയവരും ഇന്ന്സായംസന്ധ്യയിൽ എത്തി നിൽക്കുന്നവരുമായ ഒരുപാടുപേരെ സാക്ഷരരാക്കിയിട്ടുള്ള ഒരു സ്ഥാപനമാണ്.അക്ഷരഭ്യാസം വരേണ്യവർഗ്ഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കാലത്തും കുന്നുമ്മക്കരയിൽ ധാരാളം മുസ്ലീം സ്ത്രീ പുരുഷൻമാർ നന്നായി എഴുതാനും വായിക്കാനും അറിയാവുന്നവരായി ഉണ്ടായിരുന്നു എന്നത് വിസ്മയിപ്പിക്കുന്ന ഒരു അനുഭവമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം