കുന്നുമ്മക്കര എം എൽ പി എസ്/ഗണിത ക്ലബ്ബ്.
2020-21അധ്യയന വർഷത്തെ ഗണിത ക്ലബ് 2,3,4 ക്ലാസിലെ കുട്ടികളെ ആയിരുന്നു ഉൾപെടുത്തിയിരുന്നത്.. ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനം ആയിരുന്നു ആദ്യമായി നൽകിയിരുന്നത്.വീട്,വാഹനം, ജീവികൾ,പൂക്കൾ, എന്നിങ്ങനെ വ്യത്യസ്ത ചിത്രങ്ങൾ കുട്ടികൾ ഭംഗിയായി വരച്ച് നിറം നൽകി.വ്യത്യസ്ത സംഖ്യാപാട്ട് ഈണത്തിൽ പാടി അവതരിപ്പിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ശ്രീനിവാസ രാമാനുജനെ കുറിച്ച് കുറിപ്പ് തയ്യാറാക്കുകയും വ്യത്യസ്ത മാന്ത്രിക ചതുരങ്ങൾ പരിചയപ്പെടുകയും ചെയ്തു.
ഗണിതോത്സവം
ഗണിത പഠനം എളുപ്പമാക്കാൻ വേണ്ടി ഗണിത കളികൾ പരിചയപ്പെടലും രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടത്തി