കുട്ടികർഷകൻ.

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                ജെറിൻ .വി. വിജോയ്
            ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികർഷകർ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന മാസ്റ്റർ ജെറിൻ . വി. വിജോയ് - ടെ പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയമാണ്.ഇടവേളകളിലെല്ലാം കൃഷിത്തോട്ടത്തിലെ പരിപാലനത്തിനു കീടങ്ങളെ നശിപ്പിക്കുന്നതിനും പ്രത്യേകം താല്പര്യം കാണിക്കുന്നു.ജെറിന്റെ പ്രവർത്തനം മറ്റുള്ള കുട്ടികൾക്കും പ്രോത്സാഹനം നൽകുന്നു.ഈ വിദ്യാർത്ഥിയുടെ പ്രവർത്തി ലൂടെ ധാരാളം വിദ്യാർത്ഥികൾ ഈ രംഗത്തേക്ക് കടന്നുവരാൻ താല്പര്യം കാണിച്ചു കൊണ്ടിരിക്കുന്നു.ഈ കുട്ടിയുടെ കൃഷിയോടുള്ള ആഭിമുഖ്യം അളവറ്റതാണ്.കൃഷി പരിപാലനം വളരെ ആസ്വദിച്ച് ചെയ്യുകയാണ് പതിവ്.ഇതിനുള്ള വിജ്ഞാനവും അപാരമാണ്.സ്വന്തം പ്രായത്തിലുള്ളവ രേക്കാൾ കൂടുതൽ അറിവ് ഈ കുട്ടിക്ക് ധാരാളമുണ്ട്.മുതിർന്നവരിൽ നിന്നും മറ്റ് കർഷകരിൽ നിന്നും ധാരാളം അറിവുകൾ നേടുന്നതിൽ തല്പരനാണ്.ജൈവ കൃഷിരീതികളോടും ജൈവവ്യവസ്ഥിതി പിൻതുടർന്ന് 

കൃഷി നടത്തികൊണ്ടു പോകുന്നതിനും പ്രത്യേകം താല്പര്യം കാണിക്കുന്നു.

                             ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉണ്ടാക്കുന്നകിൽ തല്പരനാണ്.കൃഷിസ്ഥലം മറ്റ് ചെടികളിൽ നിന്നും സംരക്ഷിച്ച് യഥാസമയം , സമയം ചിലവിട്ട് പരിപാലിച്ചു പോരുന്നു.
             
                         വിളവെടുപ്പ്
                         കുട്ടികളുടെ പ്രയത്ന ഫലമായി , കുട്ടികർഷകന്റെ സഹകരണത്തോടെ ബെൻസി ടീച്ചറിന്റെ മേൽനോട്ടത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് സ്ക്കൂളിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 26/09/2019 ന് നടന്നു. പ്രധാനാധ്യാപിക സൂസൻ ഐസക്ക്  

ടീച്ചർ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു.പ്രതീക്ഷിച്ചതിൽ കൂടുതൽ വിളകൾ ലഭിച്ചു.ലഭിച്ച പച്ചക്കറി വിളകൾ സ്ക്കൂളിലെ ഉച്ചയൂണ് സംരംഭത്തിന് നൽകുകയുണ്ടായി.

              മാസത്തിൽ 2 പ്രാവശ്യം കുട്ടികളെ വിളിച്ചുക്കൂട്ടി ആവശ്യമായ നി‍ദ്ദേശങ്ങൾ നൽകിവരുന്നു.കുട്ടികൾ അതിനനുസരിച്ച് പ്രവർത്തിക്കു കയും , കൂട്ടമായി പ്രയത്നിച്ച് നല്ല ഒരു പച്ചക്കറിത്തോട്ടം വികസിപ്പിച്ചെടു ക്കാൻ സാധിച്ചത് വലിയ ഒരു നേട്ടമായി കരുതുന്നു.


"https://schoolwiki.in/index.php?title=കുട്ടികർഷകൻ.&oldid=1059729" എന്ന താളിൽനിന്ന് ശേഖരിച്ചത്