കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ

നിറവിന്റെ സ്വർണ്ണ പട്ടുടുത്തു കൊന്ന
മുറ്റത്ത് കണിയായ് ചിരിച്ചു നിന്നു
തൊടിയിലെ പ്ലാവും മാവുമെല്ലാം
കണിയൊരുക്കാനായൊരുങ്ങിനിന്നു

ഗ്രിൽസിട്ട കോലായീലൂടെന്റെ കാഴ്ച്ചകൾ
മനസ്സിൽ, കത്തിച്ചതേയില്ല പൂത്തിരികൾ
ഒട്ടിയവയറുമായ് ഭക്ഷണം കിട്ടാതെ
കുട്ടികളുമായിതാ ഓടുന്നു പട്ടികൾ
ഓടുമ്പോഴും ആർദ്രമായ് തന്റെ കുട്ടികളെ
നക്കിതുടക്കുന്ന സങ്കടക്കാഴ്ചകൾ
മ്യാവൂവിലൂടെ കരയും വിശപ്പിനെ
നാമറിയുന്നതേയില്ലിതെന്തേ

കൈനീട്ടങ്ങളൊന്നുമേ കിട്ടീല....
പൂത്തിരിയൊന്നുമേ ചിരിച്ചില്ല......
നിഴിനീരാൽ മനസ്സിൽ പടക്കം നനഞ്ഞുപോയ്
യാത്രപരയാതെ പോയൊരു കൂട്ടുകാർ
മുന്നിൽ വെളിച്ചമായ് നിന്നൊരദ്ധ്യാപകർ
എന്നുമൊരു ദുഃഖമായ് മാറുമീയൊരോർമകൾ
അഹന്തയാൽ വീമ്പടിച്ചണുബോംബ് നിർമ്മിച്ചോർ
ഇത്തിരി കുഞ്ഞന്റെ മുന്നിൽ വിയർക്കുന്നു

പ്രകൃതിമാതാവിന് സന്തോഷമായെന്ന സത്യം
എനിക്കിന്നു ബോധ്യമായി
കിളികൾ ചിലക്കുന്നു വെൺമേഘങ്ങൾ പായുന്നു
മലിനമാം വായുവും സ്വച്ചന്ദമാകുന്നു
പക്ഷെ...............
നീളുമുറക്കെന്റെ കൊച്ചുമനസ്സിനും
താഴുവീഴുന്നതിൻ മുൻപ് തന്നെ
രക്ഷകരെത്തുമോ മൃതസഞ്ജീവനിയുമായ്
ഈ സുന്ദരലോകത്തെ രക്ഷിച്ചീടാൻ
പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും
ഒത്തൊരുമിച്ച് ജീവിക്കുവാനായ്
 

ആദി്ദേവ്.പി.ടി.കെ
7എ കിടഞ്ഞി.യു.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത