ഞങ്ങടെ വീട്ടിലെ പശുവമ്മ
മൂ..... മൂ.... കരഞ്ഞപ്പോൾ
ഓടി ചെന്നു ഞാൻ നോക്കി
പശുവമ്മയുടെ അടുത്തേക്ക്
അപ്പോൾ കണ്ടു സുന്ദരിയായൊരു
പശുകുട്ടി ഞങ്ങടെ വീട്ടിൽ പിറന്നല്ലൊ!
വെളുവെളുത്തൊരു പശുകുട്ടി
മൂക്കു കറുത്തിട്ടാണല്ലൊ
ദേഹത്താകെ അങ്ങിങ്ങായി
കറുത്ത പുള്ളികൾ ഉണ്ടല്ലൊ
അവൾ കെന്തൊരു ചേലാണെന്നോ
അവളെ ഞങ്ങൾ കാത്തു എന്ന് വിളിച്ചു.
ഞങ്ങടെ സ്വന്തം കാത്തു
നേഹ ആർ
1 D കാർമൽ ജി എച് എസ് എസ് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത