കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/അമ്മുവും പരിസ്ഥിതിയും
അമ്മുവും പരിസ്ഥിതിയും
അമ്മു അഞ്ചു വയസുള്ള കുട്ടിയാണ്. അവൾക്കു പരിസ്ഥിതി ജീവനാണ്. അവളുടെ സങ്കടവും സന്തോഷവും അവൾ പരിസ്ഥിതിയോടു പറഞ്ഞിരുന്നു. സമ്മാനം കിട്ടിയാൽ അവൾ ആദ്യം അവളുടെ വീട്ടിലെ മരങ്ങളോടാണ് പറയുക, അതു കഴിഞ്ഞു അമ്മയും അച്ഛനും. ഒരു ദിവസം അമ്മുവിന് സ്കൂളിൽ നിന്നും ഒരു സമ്മാനം കിട്ടി. അവളുടെ കൂട്ടുകാരായ ചിന്നു (മാവ്) പൊന്നു (പ്ലാവ്) ഇവരെ രണ്ട് പേരെയും അമ്മു സമ്മാനം കാണിച്ചു. "ഹേയ്, ചിന്നു, പൊന്നു എനിക്കിന്ന് സ്കൂളിൽ നിന്നും സമ്മാനം കിട്ടി. എന്തിനാണ് എന്ന് അറിയാമോ ? പരിസ്‌ഥിതി ക്വിസിനാണ്." ഈ സംഭാഷണം കണ്ടുകൊണ്ടു വന്ന അവളുടെ കുട്ടുകാർ അവളെ കളിയാക്കി. അമ്മു അവളുടെ അമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. അമ്മുവിനെ 'അമ്മ സമാധാനിപ്പിച്ചു. എന്നിട്ടു 'അമ്മ പറഞ്ഞു" അമ്മുക്കുട്ടി, നീ നിന്റെ കുട്ടുകാർ എന്തൊക്കെ പറഞ്ഞാലും, നിന്റെ കുട്ടുകാരെ കൈവിടരുത്, ചെല്ലൂ നിന്റെ കൂട്ടുകാരായ ചിന്നുവിൻെറയും പൊന്നുവിൻെറയും അടുത്തുചെന്നു കാര്യം പറയൂ, അവർ മാർഗം കണ്ടെത്തും". അമ്മ പറഞ്ഞു, അമ്മു അവരുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. ചിന്നു മാവു അവളുടെ തലയിൽ ശിഖരങ്ങൾ കൊണ്ട് തലോടുന്നതു പോലെ അമ്മുവിന് തോന്നി. അത് അവൾക്കു ഉന്മേഷം നൽകി . അമ്മു അവരെ നോക്കി ഒന്ന് ചെറുതായി ചിരിച്ചു.അമ്മു വലുതായി എന്നിട്ടുമവൾ പരിസ്ഥിതിയെയും, അവളുടെ കൂട്ടുകാരായ മരങ്ങളെയും കൈവിട്ടില്ല, അവരെ നെഞ്ചോടു ചേർത്ത് വെച്ചു. പരിസ്ഥിതിയെ അടുത്തറിയാൻ ശ്രമിച്ചു. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. അമ്മു ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നതിനിടയിൽ അവളുടെ സ്കൂളിൽ ഒരു അറിയിപ്പ് വന്നു. "ഈ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു സുവർണാവസരം. പ്രശസ്ത പരിസ്ഥിതി പ്രവർത്തക ശ്രീമതി സുമിത റാണി നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വരുന്നു. സുമിത റാണിയുടെ കൂടെ അഭിമുഖം ചെയ്യാൻ ഒരു കുട്ടിയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ക്ലാസ്സ്‌ടീറിൻെറ കൈയ്യിൽ പേര് കൊടുക്കേണ്ടതാണ്. അവരിൽനിന്നും മികച്ച അഞ്ചു കുട്ടികളെ അഭിമുഖത്തിനായി തിരഞ്ഞെടുക്കും. ബാക്കി വിവരങ്ങൾ ക്ലാസ്സ്‌ടീച്ചർ പറയും. "അമ്മു വീട്ടിലേക്കു ഓടി പോയി. അവൾ വീട്ടിലുള്ളവരുടെ അടുത്ത് അഭിമുഖത്തിൻെറ കാര്യം പറഞ്ഞു. എല്ലാവർക്കും സമ്മതം. അമ്മു അവളുടെ കൂട്ടുകാരായ മരങ്ങളുടെ അടുത്തേക്ക് പോയി. "ചിന്നു, പൊന്നു എന്തെ സ്കൂളിലേക്ക് പ്രശസ്ത പരിസ്ഥിതിപ്രവർത്തക സുമിത റാണി വരുന്നു, സുമിത റാണിയെ അഭിമുഖം ചെയ്യാൻ ഞാൻ പോവുകയാണ്, നിങ്ങൾക്ക് സമ്മതമാണോ?. "പ്ലാവും മാവും ആണ് എന്ന രീതിയിൽ രണ്ട്‌പേരും ചില്ലകൾ ആട്ടി, അമ്മുവിന് സന്തോഷമായി. അടുത്ത ദിവസം സ്കൂളിൽ അമ്മുവിനെ അഭിമുഖം ചെയ്യാനുള്ള ആദ്യത്തെ കുട്ടിയാക്കി. ദിവസങ്ങൾ കഴിഞ്ഞു, അങ്ങനെ ആ ദിവസമെത്തി. അമ്മു വീട്ടിൽ നിന്നും മരങ്ങളോടെല്ലാം റ്റാറ്റാ പറഞ്ഞു ഇറങ്ങി. എല്ലാവരും സ്കൂളിലെത്തി, സുമിത റാണിയും എത്തി. അമ്മു ചോദ്യങ്ങൾ ചോദിച്ചു. അമ്മുവിൻറെ ചോദ്യങ്ങൾ ഇഷ്ടപ്പെട്ട സുമിതറാണി അമ്മുവിനോട് തിരിച്ചൊരു ചോദ്യം ചോദിച്ചു. "മോളൂന് ഈ ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രചോദനം എന്താണ് ?". സുമിതറാണി ചോദിച്ചു. "എൻെറ വീട്ടിലെ കൂട്ടുകാരായ മരങ്ങൾ ചിന്നുവും പൊന്നുവും പിന്നെ എൻെറ പരിസ്ഥിതിയും ആണ് എനിക്ക് പ്രചോദനമായത്". ഇത് കേട്ട് സുമിത റാണിക്ക് വളരെ അധികം സന്തോഷമായി. ഇതുപോലുള്ള പരിസ്ഥിതിയെ സ്നേഹിക്കുന്ന തലമുറയെ ആണ് നമുക്ക് ആവശ്യം. ഇത് കേട്ട് എല്ലാ അദ്ധ്യാപകരും, വിദ്യാർത്ഥികളും എഴുന്നേറ്റുനിന്നു അഭിമാനത്തോടെ കൈ അടിച്ചു. വളരെ ദൂരെ നിന്നാണെങ്കിലും ചിന്നുവും പൊന്നുവും ആ വാക്കുകൾ കേട്ടു. അവർക്കു വളരെ അധികം സന്തോഷമായി.
|