കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/വൃത്തി തന്നെ സുരക്ഷ

വൃത്തി തന്നെ സുരക്ഷ


അപ്പു... എപ്പോ നോക്കിയാലും മണ്ണിലാണ് അവന്റെ കളി. മുഷിഞ്ഞ വേഷവും പാറിപ്പറന്ന മുടിയും അഴുക്കടിഞ്ഞ നഖങ്ങളും, ഇങ്ങനെയേ അവനെ കാണാൻ കഴിയുകയുള്ളൂ. ചെരുപ്പ് ധരിക്കുക എന്നത് അവന് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. വീട്ടുകാരും അധ്യാപകരും കൂട്ടുകാരും എല്ലാവരും പറഞ്ഞിട്ടും അവൻ അതൊന്നും ചെവികൊണ്ടില്ല.

ഒരു ദിവസം പതിവുപോലെ അവൻ മണ്ണിൽ കളിക്കാൻ നോക്കി. പക്ഷേ അവന് ഒരു ചുവടു പോലും നടക്കാൻ ആവുകയില്ലായിരുന്നു. വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു.

അച്ഛനും അമ്മയും അവനെ ആശുപത്രിയിലെത്തിച്ചു. വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥ. തന്റെ ശരീരത്തിൽ അണുബാധയാണെന്നു ഡോക്ടർ അറിയിച്ചു. വൃത്തിയില്ലായ്മയാണ് കാരണമെന്ന് ഡോക്ടർ മനസ്സിലാക്കി കൊടുത്തു. ആശുപത്രി വിടുമ്പോൾ "വൃത്തി " ശീലമാക്കുമെന്ന് അവൻ ഉറപ്പിച്ചു.

അങ്ങനെ പതിയെ പതിയെ അവൻ തന്റെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ തുടങ്ങി. നഖങ്ങൾ വൃത്തിയാക്കി. അവൻ തന്റെ മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ മാറ്റി നല്ല വൃത്തിയുള്ള കുട്ടിയായി മാറി.


ഗുണപാഠം
"നമ്മൾ എപ്പോഴും ശുചിത്വം പാലിക്കണം"
Farha A
5 A കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ