കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിമുക്തമായ പഠനകാലം ഒരുക്കുന്നതിനും സന്തോഷകരവും ആരോഗ്യത്തോടുകൂടിയുള്ള ബാല്യം കുട്ടികൾക്ക് ഉറപ്പിക്കുന്നതിനും കുട്ടികളുടെ ജാഗ്രത കൂട്ടത്തിന്റെ സംഘാടനത്തിനും ഹെഡ്മാസ്റ്റർ ചെയർമാനായും രണ്ട് അധ്യാപക പ്രതിനിധികളുടെ നേതൃത്വത്തിൽ പിടിഎ പ്രസിഡന്റ്, മദർ പിടിഎ  പ്രസിഡന്റ്, വിദ്യാർത്ഥി പ്രതിനിധികൾ,പോലീസ്, വിദ്യാലയ സമീപത്തുള്ള വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ അംഗങ്ങളും ആയുള്ള വിദ്യാലയ ജാഗ്രത സമിതി ( Students Protection Group ) ഇവിടെ പ്രവർത്തിച്ചു വരുന്നു.  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് NCC, Guides, Red Cross വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥിനി വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കുട്ടികളുടെ ജാഗ്രത കൂട്ടം കാർഡിനൽ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ,  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, സ്കിറ്റ്, പോസ്റ്റർ നിർമ്മാണം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നു.