കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സയൻസ് ക്ലബ്ബ്/2023-2024 പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനാചരണം

 
Environmental day

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ഹൈസ്കൂൾ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ BEAT PLASTIC POLLUTION എന്ന ആശയത്തിലൂന്നി വിവിധ രചനകളിൽ ഏർപ്പെടുകയും അവ ഒരു പതിപ്പാക്കുകയും ചെയ്തു .ഇതു അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു.തുടർന്ന് വൈകുന്നേരം സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കുകയും പ്ലാസ്റ്റിക് മുക്തമാക്കുകയും ചെയ്തു.കുട്ടികൾ കൊണ്ടുവന്ന റോസാചെടികൾ സ്കൂൾ ഗാർഡനിൽ നട്ടുപിടിപ്പിച്ചു.പരിസ്ഥിതി സൗഹാർദം കാത്തു സൂക്ഷിക്കുന്ന പ്രവർത്തനങ്ങളോടെയാണ് ജൂൺ 5 കടന്നുപോയത് .

 
planting
 
magazine release

SCILORE

സ്കൂൾ ശാസ്ത്രമേള സെപ്റ്റംബർ 7 വ്യാഴാഴ്ച SCILORE 2K23 വളരെ ഗംഭീരമായി നടന്നു.യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി മൊത്തം 10 സ്റ്റാളുകളിൽ ആയിരുന്നു സയൻസ് വിഭാഗം ഇനങ്ങൾ ക്രമീകരിച്ചിരുന്നത്. വിദ്യാർത്ഥികളിൽ ശാസ്ത്ര രംഗങ്ങളിൽ കഴിവ് തെളിയിക്കാനുള്ള വേദിയായ ശാസ്ത്രോത്സവത്തിലൂടെ കുട്ടികളുടെ അന്തർലീനമായ സർഗ്ഗവാസനങ്ങൾ പരിപോഷിക്കാൻ സാധിക്കുന്നു.വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും പുത്തൻ ആശയങ്ങളും പ്രകടമാക്കുന്ന പരീക്ഷണങ്ങളും മോഡലുകളും സയൻസ് മേളയിൽ ശ്രദ്ധേയമായി.യുപി തലത്തിൽ സ്മോക്ക് അബ്സോർബർ സോളാർ പാനൽ എന്നിവയും ഹൈസ്കൂൾ തലത്തിൽ ഇലക്ട്രോണിക് ഡസ്റ്റ്ബിൻ മോഡലിൽ ചാന്ദ്രയാൻ 3 പ്രഗ്യാൻ മോഡൽ ശ്രദ്ധേയമായിരുന്നു. ശാസ്ത്രമേളയുടെ ഉദ്ഘാടന കർമ്മം പിടിഎ പ്രസിഡന്റ് അബ്ദുൽ നാസർ നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ അബ്ദു സാർ വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ശ്രീദേവി ടീച്ചർ ഹെഡ്മാസ്റ്ററസ് സൈനബ ടീച്ചർ സന്നിഹിതരായിരുന്നു.

ഐ.എസ്.ആർ.ഒ റീച്ച് ഔട്ട് ടു സ്റ്റുഡന്റ്സ് പ്രോഗ്രാം

ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞൻ പ്രവീൺ ചന്ദ്രൻ സ്പേസ് ടെകനോളജി എന്ന വിഷയത്തിൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. അതോടൊപ്പം ഐ.എസ്.ആർ.ഒ യുടെ റോക്കറ്റ് വിക്ഷേപണങ്ങളായ എ.എസ്.എൽ.വി, പി.എ സ്.എൽ.വി, ജി.എസ്.എൽ.വി. ചന്ദ്രയാൻ മിഷൻ, ആദ്യത്യ മിഷൻ, ഗഗൻയാൻ തുടങ്ങിയ വിവിധ പ്രൊജെക്ടുകളെ കുറിച്ചും അദ്ദേഹം വിദ്യാർത്ഥികൾക്ക് അറിവുനൽകി.

ആദ്യ റോക്കറ്റായ സ്ഫുട്‌നിക്ക് വിക്ഷേപിച്ച ദിവസത്തിൻ്റെ ഓർമ്മക്കാണ് ഒക്ടോബർ നാല് മുതൽ പത്ത് വരെ ലോക ബഹിരാകാശ വാരാചരണമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐ.എസ്.ആർ. ഒ സംഘടിപ്പിക്കുന്ന റീച്ച് ഔട്ട് ടു സ്റ്റുഡൻ്റസ് എന്ന പ്രോഗ്രാമിൻ്റെ ഭാഗമായാണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഈ അവസരം ലഭിച്ചത്. സ്കൂളിലെ 200 ലധികം വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ എം.അ ബു, ഹെഡ്മ‌സ്ട്രസ് എം.കെ സൈനബ, പ്രോഗ്രാം കോഡിനേറ്റർ ഹക്കിം ഓടക്കൽ, ലത പി.സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.