കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്

2022-23 വരെ2023-242024-25


ആമുഖം

വിദ്യാർഥികളിലെ സാമൂഹ്യാവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലിക ,രാഷ്ട്രീയ, സാമൂഹിക, ചരിത്ര ബോധം ഉളവാക്കുന്നതിനുമായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. പത്രവായന, പുസ്തകപാരായണം, രചനാപ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നു. ക്വിസ് മത്സരങ്ങൾ ,പ്രസംഗം, ഉപന്യാസ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും വിദ്യാർഥികൾക്കായി നടത്തപ്പെടുന്നു. സ്വാതന്ത്ര്യദിനം ,ക്വിറ്റിന്ത്യാ ദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻ്റെ ചരിത്രപ്രാധാന്യവും ഓരോ ദിവസത്തിൻ്റെയും പിന്നിലുള്ള സംഭവവികാസങ്ങളും കുട്ടികൾ മനസ്സിലാക്കുന്നു. പൗരബോധവും സാമൂഹ്യപ്രതിബദ്ധതയും ഉള്ള പുതിയതലമുറയെ സമൂഹത്തിന് സമ്മാനിക്കുക എന്നതാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം.

2022-23 അധ്യയന വർഷം പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

 

സ്കൂൾ ഹരിതവത്കരണത്തിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും ഓരോ അലങ്കാരചെടി വീതം കൊണ്ടു വന്ന് പരസ്പരം കൈമാറി.സയൻസ്, സോഷ്യൽ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  3 മണി മുതൽ സ്കൂളും പരിസരവും ശുചീകരിച്ചു.

ജൂൺ 8 ലോക സമുദ്രദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുഭവകുറിപ്പ് തയ്യാറാക്കി

ലഹരി വിരുദ്ധ വാരാചരണം

 

കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പതാകയുയർത്തി എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ ശ്രീ എം സുഗുണൻ നിർവഹിച്ചു .ജീവിതത്തിൽ എന്താവണമെന്ന്  സ്വപ്നം കാണുന്ന നിങ്ങളെപ്പോലുള്ള കുട്ടികളാണ് ഇന്ന് ലഹരിക്കടിമപ്പെട്ട്  ജീവിതം നശിപ്പിക്കുന്നത് എന്നും  ലഹരിക്കെതിരെ നാം ഓരോരുത്തരും കൈ കോർക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ്  സൈനബ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ ടി നാസർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി എന്നിവർ ആശംസകൾ അറിയിച്ചു . സ്വാലിഹ് സ്വാഗതവും റീസ്ന നന്ദിയും പറഞ്ഞു.എക്സൈസ് preventive ഓഫീസർ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിവിധ ക്ലബ് അംഗങ്ങൾ പങ്കെടുത്ത ക്ലാസ് കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു. കോഴിക്കോട് ലോ കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചു. ലഹരി ഉപയോഗത്തിന്റെ നിയമവശങ്ങൾ പരിചയപ്പെടുത്തി ലോ കോളേജ് വിദ്യാർത്ഥികൾ നടത്തിയ ക്ലാസ് തല ബോധവൽക്കരണ ക്ലാസിന് മികച്ച പ്രതികരണമാണ്  കിട്ടിയത്.

ലോക ജനസംഖ്യാ ദിനാചരണം

 

ജൂലൈ 11 ലോക ജനസംഖ്യാ ദിനാചരണത്തോടനുബന്ധിച്ച് ജൂലൈ 14ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു സംവാദം സംഘടിപ്പിച്ചു .തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ജനസംഖ്യ വർദ്ധനവ് നേട്ടമോ കോട്ടമോ എന്ന വിഷയത്തിൽ ജൂലൈ 12ന് വൈകുന്നേരം മൂന്ന് മണിക്ക് എസ് .എസ് ലാബിൽ വെച്ച് സോഷ്യൽ സയൻസ് ടീച്ചർമാരായ ജസീല .കെ.വി, നുസൈബ. ഓ. എം, ഫെമി. കെ എന്നിവർ ഗ്രൂമിങ് സെഷൻ നൽകുകയുണ്ടായി .രണ്ട് ഗ്രൂപ്പുകളായി തിരിച്ച് നേട്ടത്തെക്കുറിച്ചും കോട്ടത്തെക്കുറിച്ചും ലഭ്യമായ വിവരങ്ങൾ ശേഖരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ജൂലൈ 14ന് വൈകുന്നേരം മൂന്ന് മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംവാദം സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ടീച്ചറായ ഹഫ്‌സീന റഹ്മത്ത്. പി.വി ചടങ്ങ് നിയന്ത്രിച്ചു .സ്കൂൾ എച്ച് .എം. സൈനബ സംവാദം ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് അബ്ദുൽ നാസർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ സന്നിഹിതരായ സംവാദം വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവം ഏകി.

വിദ്യാർത്ഥികളിൽ ആവേശം നിറച്ചുകൊണ്ട് നടന്ന സംവാദത്തിൽ മാനവ വിഭവശേഷി എന്ന രീതിയിൽ പരിഗണിക്കുകയാണെങ്കിൽ ജനസംഖ്യ ഒരു രാജ്യത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് തിരിച്ചറിവ് ഉണ്ടാവുകയാണ്. വ്യക്തമായ രീതിയിൽ മാനവവിഭവശേഷി വികസിപ്പിക്കുകയാണെങ്കിൽ രാജ്യപുരോഗതി വളരെ പെട്ടെന്ന് തന്നെ നടക്കും എന്നും മനസ്സിലാക്കി. എന്നാൽ കൃത്യമായ ആസൂത്രണം ഇല്ലാതെ മാനവ വിഭവ ശേഷിയെ വളരാൻ അനുവദിക്കുകയാണെങ്കിൽ ആ രാജ്യം പലതരത്തിലുള്ള ക്ഷാമങ്ങളിലേക്ക് നീങ്ങും എന്ന തിരിച്ചറിവും കുട്ടികൾക്കുണ്ടായി അത് തൊഴിലില്ലായ്മ ദാരിദ്ര്യം പട്ടിണി ജനസംഖ്യ പെരുപ്പും തുടങ്ങിയ പ്രയാസങ്ങൾ ഉണ്ടാക്കുമെന്നും കുട്ടികൾ തിരിച്ചറിഞ്ഞു.

ഹിരോഷിമ നാഗസാക്കി ദിനം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി ദിനം ദിനാചരണങ്ങൾ വീഡിയോ പ്രദർശനം നടത്തിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബ് ആചരിക്കുകയുണ്ടായി. ഓഗസ്റ്റ് 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 3:00 മണിക്ക്ഓഡിറ്റോറിയത്തിൽ വെച്ചു ആയിരുന്നു വീഡിയോ പ്രദർശനം സോഷ്യൽ സയൻസ് ടീച്ചറായ ഹഫ്‌സീന റഹ്മത്ത് നേതൃത്വം നൽകി.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 10/ 8 /2022 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പൽ അബ്ദു സാർ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട 75 സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾക്കായുള്ള നറുക്കെടുപ്പ് ചടങ്ങിൽ നടന്നു. UP, HS, HSS, VHSE എന്നീ വിഭാഗങ്ങളിൽ നിന്ന് 75കുട്ടികൾ നറുക്കെടുത്തു.

സോഷ്യൽ സയൻസ് ശാസ്ത്രോത്സവം

 
 

കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് 2022 അക്കാദമിക വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം സൈലോർ സെപ്റ്റംബർ 29ന് നടന്നു. വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,പ്രാദേശിക ചരിത്രരചന ,പ്രസംഗം ,സോഷ്യൽ സയൻസ് ക്വിസ് ,ടാലന്റ് എക്സാമിനേഷൻ,പത്രവായന എന്നിവ നടന്നു. വിജയികളെ സബ്ജില്ലാ മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കോഴിക്കോട് സിറ്റി സബ്ജില്ലാ ശാസ്ത്രോത്സവം ഗവൺമെന്റ് അച്യുതൻ ഗേൾസ് സ്കൂളിൽ വച്ച് ഒക്ടോബർ 13 ,14 തീയതികളിൽ നടന്നു. സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാമത് എത്തിയ വിദ്യാർത്ഥികളായ ആയിഷ നട്ലസ് നിർമ്മാണം ഖദീജ റഫീഖ് ആൻഡ് സൗപർണിക വർക്കിംഗ് മോഡൽ ലാമിയ ഷൗക്കത്ത് സ്റ്റിൽ മോഡൽ ആയിഷ തൻഹ പ്രസംഗമത്സരം സാറാ പി എസ് എം സാമൂഹ്യശാസ്ത്ര ക്വിസ് ഹനീന ഫാത്തിമ ടാലൻസർ എക്സാമിനേഷൻ വാർത്താ വായന ആമിന അഫ്ര പ്രാദേശിക ചരിത്ര രചന എന്നീ വിഭാഗങ്ങളിലായി മത്സരിച്ചു

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2022

 
 

കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2022 ഒക്ടോബർ 28,30,31 തീയതികളിൽ നടന്നു .യുപി -ഹൈസ്കൂൾ- ഹയർസെക്കൻഡറി -വിഎച്ച്എസ്ഇ വിഭാഗം ക്ലാസിലെ ക്ലാസ്സ് ലീഡർ തിരഞ്ഞെടുപ്പ് ഒക്ടോബർ 28 വെള്ളിയാഴ്ച നടന്നു .തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ബാലറ്റ് പേപ്പർ എണ്ണുകയും ക്ലാസ് ലീഡർമാരെ പ്രഖ്യാപിക്കുകയും ചെയ്തു.

പിന്നീട് സ്കൂൾ പാർലമെന്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും നാമനിർദ്ദേശപത്രിക സ്വീകരിച്ചു .സ്കൂൾ ചെയർപേഴ്സൺ ,വൈസ് ചെയർപേഴ്സൺ,സെക്രട്ടറി ,ജോയിൻ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് യഥാക്രമം വിഎച്ച്എസ്ഇ ,പത്താംതരം ,ഒമ്പതാംതരം ,ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിൽനിന്ന് നാമനിർദ്ദേശപത്രിക സ്വീകരിച്ചത്. ഒക്ടോബർ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 30 മുതൽ 2 മണി വരെ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. ശേഷം രണ്ട് മുപ്പതിന് മുതൽ മൂന്നുമണിവരെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിഎച്ച്എസ്ഇ ഹാളിൽ വെച്ച് നടന്നു.അതേ കേന്ദ്രത്തിൽ വച്ച് തന്നെ നടന്ന വോട്ടെണ്ണൽ വിദ്യാർഥി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു. കൃത്യം 3 30ന് സ്കൂൾ അങ്കണത്തിൽ വച്ച് പ്രിൻസിപ്പൽ അബ്ദു, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ,ഹെഡ്മിസ്ട്രസ് സൈനബ എന്നിവർ സംയുക്തമായി ഫലപ്രഖ്യാപനം നടത്തി. വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു .പ്രിൻസിപ്പൽ അബ്ദു, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി , ഹെഡ്മിസ്ട്രസ് സൈനബ എന്നിവർ സത്യ വാചകം ചൊല്ലിക്കൊടുത്തു .തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആദ്യ പാർലമെന്റ് യോഗം ചേർന്നു .അബ്ദു അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൈനബ , ലത എന്നിവർ കുട്ടികളുമായി സംവദിച്ചു. സ്കൂൾ ജനാധിപത്യസഭയുടെ ലക്ഷ്യങ്ങൾ വായിച്ചു കേൾപ്പിക്കുകയുണ്ടായി. ഹയർ സെക്കൻഡറി അധ്യാപികയായ ശബ്ന ക്ലാസ് പ്രതിനിധികൾക്കും മറ്റു ഭാരവാഹികൾക്കും ഉള്ള സത്യവാചകം ചൊല്ലിക്കൊടുത്തതോടെ പ്രഥമയോഗം അവസാനിച്ചു. തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ ഉത്സാഹത്തോടെ പങ്കെടുത്തു ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാതൃകയിൽ 9 എ ക്ലാസിലെ വോട്ടെടുപ്പ് വേറിട്ടുനിന്നു. മീറ്റ് കാൻഡിഡേറ്റ് പ്രോഗ്രാം, പ്രചരണ പരിപാടി ,ആഹ്ലാദപ്രകടനം എന്നിവ കരഘോഷത്തോടെയും തോരണങ്ങളും ആർപ്പുവിളികളോട് കൂടിയുമാണ് കുട്ടികൾ സ്വീകരിച്ചത്. നാമനിർദ്ദേശപത്രിക ,പോളിംഗ് ബൂത്ത് ,ബാലറ്റ് പേപ്പർ ,ബാലറ്റ് ബോക്സ് തുടങ്ങിയവ കുട്ടികൾക്ക് നവ്യാനുഭവം നൽകി. ജനാധിപത്യ മൂല്യങ്ങൾ മനസ്സിലാക്കാനും മുറുകെ പിടിക്കാനും പ്രേരണ നൽകുന്നതായിരുന്നു സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്.

മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ

ലോകലഹരി വിരുദ്ധ ദിനം

കസബ സി ഐ പി. പ്രമോദ്, ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ എസ് ഐ വി. സീത എന്നിവരുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 ന് കാർട്ടൂൺ മത്സരം, പോസ്റ്റർ നിർമ്മാണം , ക്വിസ് എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനം സ്ക്കൂൾ അസംബ്ലിയിൽ വിതരണം ചെയ്യുകയും ചെയ്തു. ഹിരോഷിമാ നാഗസാക്കി ദിനത്തോടനുന്ധിച്ച് 9/8/17 ന്സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ചരിത്രക്വിസ് പ്രസംഗവും നടത്തി. ആഗസ്റ്റ് 10 ന് പത്രവായന മത്സരം സ്ക്കൂളിൽ സംഘടിപ്പിച്ചു. ക്ലാസ് പ്രതിനിധികളെ ഉൾകൊള്ളിച്ച് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ 20/9/2017 ന് നടത്തുകയും സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.

നൈതികം

ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നവംബർ എട്ടാം തീയതി വെള്ളിയാഴ്ച നൈതികം പരിപാടി സംഘടിപ്പിച്ചു .ഉദ്ഘാടന പരിപാടി ഡോക്ടർ സെബിൻ ഖാദർ .വി. സി നടത്തുകയുണ്ടായി .അബ്ദുൽനാസർ സ്വാഗത പ്രസംഗവും റഷീദ ,ശ്രീദേവി എന്നിവർ ആശംസകൾ നൽകി. യുപി -ഹൈസ്കൂൾ -ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 10 വിദ്യാർഥികൾക്കാണ് ക്ലാസ് നൽകിയത് .രണ്ടു വിദ്യാർഥികൾ വീതമുള്ള ഒരു കമ്മിറ്റി രൂപീകരിക്കുകയും ഭരണഘടന നിർമ്മാണ സമിതിയുടെ വിവിധ മേഖലകളെ ആധാരമാക്കി ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്തു .സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ അവകാശങ്ങൾ ,കടമകൾ എന്നിങ്ങനെ ക്രമപ്പെടുത്തി ഭരണഘടന തയ്യാറാക്കി. നവംബർ 15ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ക്ലബ് ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഭരണഘടനാ പ്രകാശനം ചെയ്തു .