കാറമേൽ എ എൽ.പി.സ്കൂൾ

ലഹരിക്കെതിരെ കേരളത്തിൻ്റെ മഹാപോരാട്ടത്തിൽ കാറമേൽഎ .എൽ പി.സ്കൂളും പങ്കാളിയായി. ദീപാവലി ദിനത്തിൽ ലഹരിക്കെതിരെ ദീപം തെളിയിച്ച് നാടിനെ വെളിച്ചമേകി. നാടിനെ ലഹരി മുക്തമാക്കുന്നതിന് നന്മയുടെ പ്രകാശം സമൂഹത്തിൽ വ്യാപിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് സ്ക്കൂളിൽ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചത്.

വാർഡ് കൗൺസിലർ ശ്രീ.പി.വി.സുഭാഷ്, പിടിഎ പ്രസിഡണ്ട് ശ്രീ.സി ശ്രീജിത്ത് ,തളിപ്പറമ്പ് എക്സൈസ് സിവിൽ ഇൻസ്പെക്ടർ ശ്രീ ശരത് , പിടിഎ വൈസ് പ്രസിഡണ്ട് രതീഷ് കൈതപ്രം  മദർ പിടിഎ പ്രസിഡണ്ട് ഷിജ ,സ്ക്കൂൾ മാനേജർ ശ്രീ ഏവി മാധവൻ ,ഹെഡ്മിസ് ട്രസ് കെ കെ സനിത ടീച്ചർ അധ്യാപകർ പി ടി എ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.