ഇന്നു ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ ഒരു വിപത്താണ് പല തരത്തിലുള്ള പകർച്ചവ്യാധികൾ
ഇതു മൂലം മനുഷ്യസമുഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാണ് . നമ്മുടെ തന്നെ അജ്‍ഞതയും,അശ്രദ്ധയും,സ്വാർത്ഥതയുമാണ് അതിന് കാരണം.ഈയടുത്തകാലത്ത് ചൈനയിലെ വുഹാൻ മാർക്കറ്റിൽ മനുഷ്യർക്ക് ഭക്ഷിക്കുന്നതിനായി വിൽപ്പനക്ക് എത്തിച്ച വന്യജീവികളിൽ നിന്നുമാണ് കൊറോണ പോലുള്ള വൈറസ് വ്യാപനം നടന്നതെന്ന് നമ്മൾ മാധ്യമങ്ങളിലൂടെ മനസ്സിലാക്കുകയുണ്ടായി. പരിസരശുചിത്വവും,വ്യക്തിശുചിത്വവും,ആരോഗ്യപരിപാലനവും വഴി ഇതുപോലുള്ള മഹാമാരികളെ നമ്മുക്ക് തടയാൻ കഴിയും.അതുപോലെ വ്യക്തികൾ എന്നനിലയിലും സമൂഹമെന്നനിലയിലും നമ്മുടെ നിരുത്തരവാദമായപ്രവർത്തികൾ മൂലം നമ്മുടെ കുടിവെള്ളസ്രോതസ്സുകൾ മലിനമാവുകയും അതുവഴി മഞ്ഞപ്പിത്തം,കോളറ,ടൈഫോയിഡ്, പോലുള്ള പലവിധ സാംക്രമികരോഗങ്ങളും പകരാൻ ഇടയാവുകയും ചെയ്യുന്നു അതുപോലെമറ്റൊരു പ്രശ്നമാണ് നമ്മുടെ വീട്,സ്കൂൾ,പൊതുനിരത്തുകൾ,ചന്തസ്ഥലങ്ങൾ എന്നിവയുടെ പരിസരങ്ങളിൽ നമ്മളാൽ തന്നെ സൃഷ്ടിക്കപ്പെടുന്ന മാലിന്യകൂമ്പാരങ്ങൾ ഇതിൽ വസിക്കുന്ന എലി, കൊതുക് പോലെയുള്ള പലതരം കീടങ്ങളും,രോഗാണുക്കളും നമുക്ക് പല വിധത്തിലുള്ള രോഗങ്ങൾക്കും പ്രയാസങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ട് ഇതിനെല്ലാമുള്ള പരിഹാരം നമ്മൾ ഓരോരുത്തരും വ്യക്തികൾ എന്നനിലയിലും സമൂഹമെന്നനിലയിലും വ്യക്തിശുചിത്വത്തിനും പരിസരശുചിത്വത്തിനും വളരെ പ്രാധാന്യം കൊടുക്കുക എന്നതാണ്.അതിനുവേണ്ടി നാം ഒറ്റ കെട്ടായി പ്രവർത്തിക്കുകയാണെങ്കിൽ പരിസരശുചിത്വവും ആരോഗ്യസംരക്ഷണവും എന്നത് നമുക്കൊരുപ്രശ്നമേ ആവില്ല.