കാരയാട് എം എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തൊമ്പതാം നൂറ്റാണ്ടിൻറെ അന്ത്യദശകങ്ങളിൽ ഒരു പണ്ഡിത ശ്രേഷ്ഠൻ ഏക്കാട്ടൂർ എന്ന കൊച്ചു ഗ്രാമത്തിൽ അജ്ഞതയുടെ അന്ധകാരത്തിൽ കൊളുത്തി വെച്ച ഒരു കൈത്തിരിയിൽ നിന്നാണ് ഈ വിദ്യാലത്തിൻറെ തുടക്കം എന്നത് കേട്ടറിവു മാത്രമുള്ള ചരിത്രം, ഏക്കാട്ടൂർ ഗുരിക്കൾ എന്നറിയപ്പെടുന്ന ആ പണ്ഡിതനിൽ നിന്ന് തുടങ്ങിയ ആ ദൌത്യം പിന്നീട് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയ അറിവിൻറെയും അക്ഷരത്തിൻറെയും സന്ദേശ വാഹകരായ നിരവധി മഹദ് വ്യക്തികളിൽ അധിക പേരും ഇന്നു ജീവിച്ചിരിപ്പില്ല. ഏതാണ്ട് അഞ്ച് തലമുറകൾക്ക് വിഞ്ജാനത്തിൻറെ പൊൻ വെളിച്ചം പകർന്നു നൽകിയ ആ സാരഥികളിൽ ആദ്യ കാല മാനേജർമാരായിരുന്നു മഠത്തിൽ സഹോദരൻമാരായ ശ്രീ. അനന്തൻ നായരും ശ്രീകൃഷ്ണൻനായരും പിന്നീട് ദീർഘകാലം മാനേജരായിരുന്നത് ശ്രീ.എംപി. മാമത് കുട്ടി ഹാജി ആയിരുന്നു. അദ്ദേഹത്തിൻറെ മരണ ശേഷം മകനും ഇപ്പോഴത്തെ മലബാർ ഗോൾഡ് എം.ഡി യുമായ എം.പി അഹമ്മദ് ആയിരുന്നു മാനേജർ. പിന്നീട് അദ്ദേഹം സഹോദരിയുടെ മകൻ എം.പി മജീദിന് സ്കൂൾ കൈമാറി. ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച പ്രഗത്ഭരായ അധ്യാപകരിൽ ചിലരുടെ പേരുകൾ താഴെ ചേർക്കുന്നു,