കായികവും മറ്റ് മികവുകളും
കായികവും മറ്റ് മികവുകളും
ത്തനംതിട്ട റെവന്യൂ ജില്ലാ കായിക മേളയിൽ സ്‌കൂളിന് മൂന്നാം സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു . ബിനീത കെ ബി ' ജൂനിയർ ഗേൾസ് ചാംപ്യൻഷിപ്പു് ' കരസ്ഥമാക്കി . 7 കുട്ടികൾ സംസ്ഥാന കായികമേളയിൽ അത്‍ലറ്റിക്സ് വിഭാഗത്തിലും 26- കുട്ടികൾ മറ്റു വിഭാഗങ്ങളിലും പങ്കെടുത്തു . പത്തനംതിട്ട ജില്ലയിൽ യോഗയിൽ മികവ് തെളിയിച്ച ഏക വിദ്യാലയമാണ് എസ് എൻ ഡി പി എച് എസ് എസ് വെൺകുറിഞ്ഞി . കണ്ണൂരിൽ നടന്ന സ്‌കൂൾഗെയിംസിൽ യോഗയിൽ 13- കുട്ടികളെ പങ്കെടുപ്പിച്ചു , എല്ലാവര്ക്കും 4-ാം സ്ഥാനത്തിന് അകത്തു നേടിയെടുക്കാനും കഴിഞ്ഞു . കൂടാതെ രേവതി രാജേഷിനു കൽക്കട്ടയിൽ നടന്ന ആർട്ടിസ്റ്റിക് യോഗായിനത്തിൽ 1-ആം സ്ഥാനത്തോട് കൂടി ദേശീയ- സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാനും NCERT- സംഘടിപ്പിച്ച ' നാഷണൽ യോഗ ഒളിമ്പ്യാഡിൽ ; ദേശീയ തലത്തിൽ 3- ആം സ്ഥാനം നേടിയെടുക്കാനും കഴിഞ്ഞു . സ്കൂളിൽ സോഷ്യൽ സയൻസ് , കണക്ക് , സയൻസ് , പ്രവർത്തി പരിചയം , വിദ്യാരംഗം , ഇംഗ്ലീഷ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മേളകളിൽ പങ്കെടുപ്പിച്ച് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരം നൽകുന്നു .സ്‌കൂളിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ' മികവിന്റെ ഒരു വർഷം 'എന്ന വീഡിയോ തയ്യാറാക്കി . " ദർപ്പണം " എന്ന ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാഗസിൻ (2019-’20 )തായ്യാറാക്കി .
ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നു . സ്കൗട്ട്,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നു .
യുവ മനസ്സുകളിൽ ജിജ്ഞാസ ,സർഗ്ഗാത്മകത , ഭാവന എന്നിവ വളർത്തിയടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ " അടൽ ടിങ്കറിങ് ലാബ് " സ്‌കൂളിൽ പ്രവർത്തിക്കുന്നു . ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന " സൗത്ത് സോൺ " മത്സരത്തിൽ ' 2nd റണ്ണർ അപ്പ് ' ആയി മാറാൻ പങ്കെടുത്ത കുട്ടികൾക്ക് കഴിഞ്ഞു .
മലയോര മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും , പുതിയ കാലഘട്ടത്തെ അഭിമുഘീകരിക്കുന്നതിനും ഉതകുന്ന തരത്തിൽ കൗൺസലിങ് ക്‌ളാസ്സുകൾ നൽകുന്നു.
ഒന്നിച്ചു കൈ കോർത്ത് നിൽക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചു ക്രിയാത്മക പ്രവർത്തനങ്ങളുടെ മികവുകൾ തെളിയിച്ചു നാളത്തെ പുതുമയുള്ള താരങ്ങൾ ആക്കി മാറ്റാൻ ജഗദീശ്വരന്റെ അനുഗ്രഹത്താൽ ഈ സ്‌കൂളിന് കഴിയുന്നു