സഹായം Reading Problems? Click here


കായണ്ണ ജി യൂ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്


കായണ്ണ ജി യൂ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1912
സ്കൂൾ കോഡ് 47657
സ്ഥലം കായണ്ണ
സ്കൂൾ വിലാസം കായണ്ണ ബസാർ പോസ്റ്റ്‌ പേരാമ്പ്ര വഴി കോഴിക്കോട് ജില്ല
പിൻ കോഡ് 673525
സ്കൂൾ ഫോൺ 04962659030
സ്കൂൾ ഇമെയിൽ gupskayanna@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല പേരാമ്പ്ര
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 142
പെൺ കുട്ടികളുടെ എണ്ണം 131
വിദ്യാർത്ഥികളുടെ എണ്ണം 273
അദ്ധ്യാപകരുടെ എണ്ണം 15
പ്രധാന അദ്ധ്യാപകൻ വാസുദേവൻ‌ സി കെ
പി.ടി.ഏ. പ്രസിഡണ്ട് സത്യൻ ടി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ കായണ്ണ അങ്ങാടിക്കു സമീപത്തായാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സ്ഥാപിതമായി.

ചരിത്രം

ജോർജ് അഞ്ചാമൻറെ ഭരണകാലത്ത്, വെയിൽസ് രാജകുമാരൻറെ ഇന്ത്യൻ സന്ദർശനവേളയിൽ 1912ൽ കായണ്ണ ബോർഡ്‌ ബോയ്സ് സ്കൂൾ എന്ന പേരിൽ പരേതനായ ചെറുവത്ത്‌ ഇ സി രാമൻ നമ്പ്യാർ എന്ന അധികാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പഴയ മദിരാശി സംസ്ഥാനത്തിലെ കുറുമ്പ്രനാട് താലൂക്കിൽ സ്ഥാപിതമായ ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. 1912ൽ പ്രധാന അദ്ധ്യാപകൻ കൊയിലാണ്ടി കൊല്ലം സ്വദേശിയായ അപ്പുനായർ ആയിരുന്നു. രണ്ടാം അദ്ധ്യാപകൻ ഗോപാലൻ നായർ. പരേതരായ മങ്ങര ചിറ്റാരിക്കൽ എം സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ചെവിടൻ കുളങ്ങര, ചെമ്പോട്ട് കുട്ടിരാമൻ നായർ, എളംബിലായി കുഞ്ഞിരാമ പണിക്കർ, മരപ്പറ്റ കുഞ്ഞികൃഷ്ണൻ നായർ, പരമേശ്വരൻ വീട്ടിൽ കേളപ്പൻ എന്നിവർ 1912ലെ ഒന്നാം ക്ലാസ് വിദ്യാർഥികളായിരുന്നു.

              1927 ഒക്ടോബർ പത്താം തിയതി കേളപ്പജി സ്കൂൾ സന്ദർശിച്ചു.  22 സവർണരായ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തി.  1938-39 വർഷത്തിൽ 52 ആൺകുട്ടികളും 26 പെൺകുട്ടികളും പഠനം നടത്തിയതായി ആ കാലത്തെ കുറുമ്പ്രനാട്, വയനാട് താലൂക്കിൻറെ സ്കൂളുകളുടെ അഡിഷനൽ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കെ പി കുഞ്ചുമേനോൻ 21/11/1938ലെ വാർഷിക ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.  1938-39 മുതൽ 1955-56 വരെ അഞ്ചാം ക്ലാസ് വരെ പഠനവും മൂന്ൻ അധ്യാപകരും മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ.  ഇ രാമകുറുപ്പ്, പി ടി ഗോപാലൻ നായർ, പി ചാപ്പൻ നായർ, ഇ എം കൃഷ്ണ ഗുരുക്കൾ എന്നിവരായിരുന്നു പ്രസ്തുത കാലത്തെ അധ്യാപകർ.  1957-58 കാലത്ത് ഹെഡ് മാസ്റ്റർ എം വി കുഞ്ഞികൃഷ്ണൻ കിടാവ് ആയിരുന്നു.  1958 മുതൽ വിദ്യാലയം ബാലുശ്ശേരി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരികയും 1958-59 വർഷത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്പ്‌ ഗ്രേഡ് ചെയ്യുകയും ചെയ്തു.  07/05/1958ലെ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്.  സ്കൂൾ അപ്പ്‌ ഗ്രേഡ് ചെയ്തതും 6,7 ക്ലാസുകൾ നിലവിൽ വന്നതും.  1959-60, 1960-61 വർഷങ്ങളിൽ എട്ടാം ക്ലാസ് നിലവിലുണ്ടായിരുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വാസുദേവൻ സി കെ , വിനോദിനി കെ പി , മോഹനൻ എ എം , വിജയൻ ടി എം , മോളി എൻ പി , രാജൻ ടി എം , ജോർജ് എം ടി , തോമസ്‌ എ എ , ശ്രീജേഷ് പി , അബൂബക്കർ കെ കെ , പ്രകാശൻ കെ എം , റഷീദ എൻ , ഷീബ പി ടി , ഹസീന കെ, പദ്മധരൻ പി ,


ക്ളബുകൾ

ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ളബ്

ഗൂഗോൾ ഗണിത ക്ളബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്‌

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിത സേന

ജൂനിയർ റെഡ് ക്രോസ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=കായണ്ണ_ജി_യൂ_പി_എസ്&oldid=390120" എന്ന താളിൽനിന്നു ശേഖരിച്ചത്