കാനാട് എൽ പി എസ്/അക്ഷരവൃക്ഷം/പുലർകാലം

Schoolwiki സംരംഭത്തിൽ നിന്ന്
പുലർകാലം

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ പുറത്ത് നല്ല ചാറ്റൽ മഴ ഉണ്ടായിരുന്നു. അതൊക്കെ ഒന്നടങ്ങിയ ശേഷം മുറ്റത്തേക്കിറങ്ങിയപ്പോൾ വീടിനു ചുറ്റുമുള്ള മരക്കൊമ്പുകളിൽ നിന്നും പലതരം പക്ഷികളുടെ കളകള ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ഞാൻ മരങ്ങളുടെ അടുത്തേക്ക് ചെന്ന് മുകളിലേക്ക് നോക്കിയപ്പോൾ ചെറിയ കുരുവികൾ പൂവുകളിൽ നിന്ന് തേൻകുട്ടിക്കുന്നു. അപ്പോഴേക്ക് രണ്ട് കാക്കകൾ പാറിവന്ന് അടുക്കള ഭാഗത്തുണ്ടായിരുന്ന പാത്രങ്ങൾ കഴുകുമ്പോൾ ബാക്കിയായ ഭക്ഷണമാലിന്യങ്ങൾ കൊത്തിത്തിന്നുന്നു. കുറച്ച് മുന്നോട്ട് ചെന്നപ്പോൾ ഒരു കൂട്ടം ചവോലാടിച്ചി പക്ഷികളെ കണ്ടു. അവ കളകള ശബ്ദത്തോടെ മണ്ണിലുള്ള പുഴുക്കളേയും ചിതലുകളേയും കൊത്തിത്തിന്നുകയാണ്. അപ്പോഴാണ് മരത്തിന് മുകളിൽ നിന്ന് പൂച്ചയുടെ ശബ്ദം കേട്ടത്. ഞാൻ മരത്തിനടുത്തേക്ക് പതുക്കെ ചെന്ന് മുകളിലേക്ക് നോക്കിയപ്പോൾ പൂച്ചയല്ല !. പൂച്ചയുടെ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷി! . കാരാടൻ ചാത്തനെന്നാണ് അതിന്റെ പേരെന്ന് മാമൻ പറഞ്ഞു തന്നു. ഇങ്ങനെ പേരറിയാത്ത കുറേ പക്ഷികളേയും കണ്ടു. എല്ലാ ദിവസവും ഇനി നേരത്തെ എഴുന്നേൽക്കണം .എന്നിട്ട് ഇവയുടെ ചിത്രം വരക്കാൻ പറ്റുമോന്ന് നോക്കണം.

ശിവദ
2B കാനാട് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം