കാടാച്ചിറ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ. എ.കെ.ജി യുടെ വന്ദ്യപിതാവ് വെള്ളുവക്കണ്ണോത്ത് ശ്രീ . രൈരു നമ്പ്യാർ ആണ് സഥാപിച്ചത്. മഹാനായ എ.കെ.ജി നമ്മുടെ വിദ്യാലയത്തിൽ രാത്രികാലങ്ങളിൽ നടത്തിയ

ഇംഗ്ലീഷ് പരിശീലനം ഒട്ടേറെ പ്രതിഭാശാലികളെ സൃഷ്ടിച്ചിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നു വ്യക്തമാണ്‌. "യാഥാസ്തിതികരുടെ എതിർപ്പുും പ്രോൽസാഹനരാഹിത്യവും നിമിത്തം പ്രസ്തുത ഇംഗ്ലീഷ് മിഡിൽ സ്കൂൾ പിന്നീട് ഒരു എലിമെന്ററി സ്കൂളായി മാറി. ഈ സ്കൂൾ ശ്രീ കെ.ടി .ചന്തു നമ്പ്യരെ പോലെ ഉള്ള പ്രസിദ്ധ അഭിഭാഷകരെയും പൊതുപ്രവർത്തകരെയും സൃഷ്ടിച്ചിട്ടുന്നെന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് ". എ കെ ജി യുടെ ആത്മകഥയിൽ നിന്നുള്ള ഈ വരികൾ നമ്മെ സംബന്ധിച്ച് അമൂല്യമായ ചരിത്ര രേഖയാണ് . പിന്നീട് പ്രസിദ്ധ സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായ കാടച്ചിറ ശ്രീ. കണ്ണൻ ഗുരുക്കളുടെ പരിലാളനയിൽ തലമുറകളേറെ പിന്നിട്ട ഈ ഗ്രാമീണ പാഠശാല അതിന്റെ പൂർവ്വിക മഹിമ നിലനിർത്തി കൊണ്ട് നൂറ്റിഇരുപത്തിയൊന്ന് വർഷത്തിലെത്തി നിൽക്കുന്നു .