കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം
 നാളിതുവരെ നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമായിരുന്നു അന്തരീക്ഷ മലിനീകരണവും, പരിസ്ഥിതി മലിനീകരണവും. ഇവ രണ്ടും നാം തന്നെ നമ്മുടെ പ്രകൃതിയിലുണ്ടാക്കിയ രണ്ട് ദോഷങ്ങളാണ്.ഇപ്പോൾ നാം പരിസ്ഥിതിയെ ശ്രദ്ധിക്കാൻ തുടങ്ങി. മനുഷ്യന് പരിസ്ഥിതിയെ സംരക്ഷിക്കാതെ ജീവിക്കാൻ കഴിയില്ല.
    ഇന്നത്തെ ഈ കൊറോണാ വൈറസ് ഭൂമിയിൽ ഉടലെടുക്കാൻ തന്നെ കാരണം നാം പലതും വെട്ടിപ്പിടിക്കാൻ ശ്രമിച്ചതിന്റെ ഫലമാണ്. എന്നാൽ ഒരുവശത്തിന് മറുവശം കൂടിയുണ്ട് എന്ന യാഥാർത്ഥ്യത്തിൽ ഊന്നി ഞാനൊന്ന് പറയട്ടെ, ഇവിടെ ഇപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ്ഞു.കൂടാതെ പ്രകൃതിയെ ചൂഷണം ചെയ്ത മനുഷ്യന് ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ വയ്യാതായി. ഇപ്പോൾ ഫാക്ടറി, മണൽവാരൽ, എന്നിവയുടെ പ്രവർത്തനം കുറഞ്ഞു. കൊറോണ നമ്മുടെ പ്രകൃതിയെ കുറച്ചൊന്നുമല്ല രക്ഷപ്പെടുത്തിയത്. ദൈവമേ ഇവയൊക്കെ നിന്റെ അപാര കഴിവായി ഞാൻ കാണുന്നു. ഇന്നിതാ കുടിവെള്ളമില്ല, അന്തരീക്ഷത്തിൽ ഓക്സിജൻ കുറഞ്ഞു.ഇനി ഓരോ രോഗങ്ങൾ വന്ന് ജീവന്റെ അംശം തന്നെ വംശനാശം സംഭവിക്കും.
   എന്തായാലും മനുഷ്യൻ വെട്ടി ഉണ്ടാക്കിയ ഒരു ധനവും അവന്റെ രക്ഷയ്ക്ക് എത്തില്ല എന്ന പരമാർത്ഥം അവൻ മനസ്സിലാക്കി.   
ഇഷാനി ആർ വിജേഷ്
2 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം