കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/നമ്മുടെപരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

നാം മനുഷ്യർ നമ്മുടെ സുഖ സൗകര്യത്തിനുവേണ്ടി ഈ ഭൂമിയിൽ പലതും നശിപ്പിക്കുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മലകൾ ഇടിച്ചു നിരത്തുമ്പോൾ, അതിലുള്ള മരങ്ങൾ, ജലസംഭരണികൾ, ജീവജാലങ്ങൾ എന്നിവ ഇല്ലാതാകുന്നു. ഇതുകാരണം ഉരുൾപൊട്ടൽ, പ്രളയം വരച്ച എന്നിവയും ഉണ്ടാകുന്നു. പുഴകൾ, ജലസംഭരണികൾ, തണ്ണീർ തടങ്ങൾ, കൃഷിയിടങ്ങൾ, വയലുകൾ എന്നിവ ഇല്ലാതാകുന്നു. കാടുകൾ നശിപ്പിക്കുമ്പോൾ ആവാസം നഷ്ടപ്പെടുന്ന വന്യമൃഗങ്ങൾ നാട്ടിലിറങ്ങി നമുക്ക് തന്നെ ഭീഷണിയാകുന്നു. കൂടാതെ പക്ഷികളുടെ ആവാസ കേന്ദ്രവും ഇല്ലാതാകുന്നു. ജലാശയങ്ങൾ ഇല്ലാതാകുന്നതോടെ മത്സ്യസമ്പത്ത് നശിക്കുന്നു. നാം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിനെയും വായുവിനെയും ഒരുപോലെ മലിനമാക്കുന്നു. അനുദിനം പെരുകിവരുന്ന വാഹനങ്ങളിൽ നിന്ന് വരുന്ന പുക കൂടാതെ ഫാക്ടറികളിൽ നിന്നും വരുന്ന പുക ഇതും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. എന്താണിതിനു പരിഹാരം? അരുത് മലയിടിക്കരുത്, മരം മുറിക്കരുത്, കാട് ഇല്ലാതാക്കരുത് ,പുഴയിൽ നിന്ന് മണൽ വാരരുത്, വയൽ നികത്തരുത്, ജലസംഭരണികളും തണ്ണീർതടങ്ങളും സംരക്ഷിക്കുക, കൃഷിയെ തിരിച്ചുകൊണ്ടുവരിക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക അങ്ങനെ നമുക്ക് നമ്മുടെ ഭൂമിയെ സംരക്ഷിക്കാം..

കൃഷ്ണശ്രീ ടി
4 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം