കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം



 ആരോഗ്യം, വൃത്തി, വെടിപ്പ് എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു.
 പരിസര ശുദ്ധി, കൊതുക് നിവാരണം. മാലിന്യസംസ്കരണം, എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ഉപയോഗിക്കാം.
 നമുക്കുചുറ്റും മാരകമായ കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുകയാണ്.
 അതിനെ നേരിടാൻ ആദ്യം ചെയ്യേണ്ടത് വ്യക്തി ശുചിത്വം പാലിക്കുക എന്നുള്ളതാണ്.
 പരിസര ശുചിത്വ ത്തിലൂടെ മഴക്കാല രോഗങ്ങളെയും നല്ലൊരു ശതമാനം ഇല്ലാതാക്കാൻ കഴിയും.

  • കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പിട്ട് കഴുകുക.
  • പുറത്തു പോയി വന്നാൽ നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് വരെ കഴുകണം.
  • ദിവസവും സോപ്പ് ഉപയോഗിച്ചു കുളിച്ച് ശരീരശുദ്ധി ഉറപ്പുവരുത്തുക.
  • വൃത്തിയുള്ള വസ്ത്രം ധരിക്കുക.
  • വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുക.
  • തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുവാൻ ഉപയോഗിക്കുക.
  • മറ്റുള്ളവരുടെ തോർത്ത്, ബ്രഷ്, ഷേവിങ് സെറ്റ് എന്നിവ ഉപയോഗിക്കരുത്.


  • നഖം വെട്ടി വൃത്തിയാക്കുക.
  • ദിവസം രണ്ടു നേരം പല്ലുതേക്കുക.

 തുടങ്ങിയവ ഓരോ വ്യക്തിയും പാലിച്ച് രോഗത്തെ അകറ്റി നിർത്തുക. കൂടാതെ പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതെയും, തുപ്പാക്കിയും നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയും ശുചിത്വത്തെ പരിപൂർണം ആക്കേണ്ടതുണ്ട്.
 രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നത് അല്ലേ.
                   ഫിദ റുഷ്‌ദ
                    7ബി
 കാഞ്ഞിരോട് എയുപി സ്കൂൾ

ഫിദ റുഷ്‌ദ
7 കാഞ്ഞിരോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം