കവിത രചന
ദൃശ്യരൂപം
കവിത രചന--"മാതൃത്വത്തിന്റെ കവയത്രി" എന്നറിയപ്പെടുന്ന നാലപ്പാട്ട് ബാലാമണിയമ്മയുടെ ജന്മദിനമായ സെപ്റ്റംബർ 10-ാംതീയതി "അമ്മ" എന്ന പേരിൽ കവിതാരചന മത്സരം സംഘടിപ്പിച്ചുകൊണ്ട് ബാലാമണിയമ്മ അനുസ്മരണ ദിനം ആചരിച്ചു. കുട്ടികളുടെ അറിവിലേയ്‍ക്കായി ബാലാമണിയമ്മയുടെ ജീവിതരേഖ ഡിസ്പ്ലേബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മാതൃത്വത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്ന കവിതാരചന മത്സരത്തിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി അഭിനന്ദിച്ചു.