കല്ലൂർസ്കൂൾ വോളിബോൾ പരീശീലനം.

Schoolwiki സംരംഭത്തിൽ നിന്ന്

വായു നിറച്ച പന്ത് ഒരു വലക്കുമുകളിൽകൂടി വലയുടെ ഇരുവശത്തുമായി നിൽക്കുന്ന രണ്ട് സംഘങ്ങൾ തമ്മിൽ തട്ടിക്കളിക്കുന്ന കളിയാണ് വോളിബോൾ. വില്യം ജി. മോർഗൻ എന്ന അമേരിക്കൻ കായികാധ്യാപകനാണ് വോളീബോൾ എന്ന കായികവിനോദത്തിന്റെ ഉപജ്ഞാതാവ്. 1895-ൽ ആണ് വോളീബോളിന്റെ പ്രാഥമികരൂപം ആദ്യമായി ഉരുത്തിരിഞ്ഞുവന്നത്. 1947 മുതൽ അന്താരാഷ്ട്ര വോളീബോൾ ഫെഡറേഷൻ വോളീബോളിന്റെ നിയമങ്ങളേയും ഘടനയേയും സംരക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്ന സംഘടനയാണ്.

കേരളത്തിലെ വോളിബോളിന്റെ ഈറ്റില്ലമാണ് വയനാട് ജില്ലയിലെ കല്ലൂർ. പ്രത്യേകിച്ച് കല്ലൂർ ഗവ.ഹൈസ്കൾ. ഈ വിദ്യാലയത്തിൽ നിന്നും പരിശീലനം നേടിയ കുട്ടികൾ ഇന്ത്യൻ ടീമിലടക്കം രാജ്യത്തെ പല ടീമുകളിലും അംഗങ്ങളാണ് എന്നത് അഭിമാനകരമാണ്. ഇപ്പോൾ നൂൽപ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തെരെഞ്ഞടുത്ത കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പ്രശസ്തനായ കോച്ച് ശ്രീ അശോകന്റെ നേത്യത്വത്തിൽ വിദ്യാലയത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നു.