കല്ലൂർസ്കൂൾ കളരി പരിശീലനം.

Schoolwiki സംരംഭത്തിൽ നിന്ന്

കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പെൺകുട്ടികൾക്കുള്ള കളരിപരിശീലനം നിർദ്ദേശങ്ങൾക്കനുസരിച്ച് ഫലപ്രദമായി നടത്തിവരുന്നു. 6, 7, 8, 9 ക്ലാസ്സുകളിലെ 64 പെൺകുട്ടികളാണ് ഗുണഭോക്താക്കൾ. ശ്രീ. പ്രകാശ് ഒ വി പുൽപ്പള്ളിയാണ് കളരി ഗുരു. 2018 ഡിസംബർ 21 ന് പിടിഎ പ്രസിഡന്റ് ശ്രീ. കെ കെ ചക്രപാണി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കരളിയെപ്പറ്റി ഗുരു ശ്രീ. പ്രകാശ് ഒ വി വിശദീകരിച്ചു. ഉദ്ഘാടന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ഇ എൻ രവീന്ദ്രൻ, പ്രിൻസിപ്പാൾ ശ്രീ രവിശങ്കർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബേബി റീന എന്നിവർ സന്നിഹിതരായി. ജനുവരി 21 മുതൽ പരിശീലന ക്ലാസ്സുകൾ നടത്തി വരുന്നു. കളരിയുടെ ഉത്ഭവം, ചരിത്രം, പ്രസക്തി, ആചാര്യമാർ, പിരിവുകൾ, അടവുകൾ, ആരോഗ്യപരമായ പ്രാധാന്യം, സ്വയംപ്രതിരോധത്തിനുള്ള പ്രയോഗം എന്നിവ വിനിമയം ചെയ്തുകൊണ്ടുള്ള പ്രായോഗിക പരിശീലനം കുട്ടികൾക്ക് നവ്യാനുഭവം പ്രധാനം ചെയ്തു. ആവേശത്തോടെയും ആത്മ സമർപ്പണത്തോടെയും കുട്ടികൾ പരിശീലനത്തിൽ പങ്കാളികളാകുന്നു. വ്യായാമം, അഭ്യാസം, ആയോധന കലാപരിശീലനം, അടിയന്തിര സാഹചര്യങ്ങളിലെ സ്വയം പ്രതിരോധം എന്നീ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു.