കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
മിസ്സ്. ക്ലാരാ ബേക്കർ

സ്കൂളിന്റെ ആരംഭകാലത്ത് പെൺകുുട്ടികൾക്കുള്ള സ്കൂളായിരുന്നു. മൂന്നു ക്ലാസുകൾ മാത്രമേ അന്നുണ്ടായിരുന്നുള്ളു. അധ്യാപകർക്കു പുറമേ തയ്യൽ, സംഗീതം, എന്നിവ പഠിപ്പിക്കാൻ അധ്യാപകർ ഉണ്ടായിരുന്നു. അന്ന് മദാമ്മയായിരുന്നു സ്കൂളിന്റെ മാനേജർ. 1929 മുതൽ മദാമ്മയുടെ ദേഹാസ്വാസ്ഥ്യം മൂലം മാനേജ്മെന്റ് സ്ഥാനം മിസ്റ്റർ പി. ഐ. നൈനാൻ സാർ അവർകൾക്ക് വിട്ടുകൊടുത്തു അദേഹത്തിന്റെ കാലത്ത് ഈ സ്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റുകയും 4 ക്ലാസ്സുള്ള പ്രൈമറി സ്കൂളായി ഉയർത്തുകയും ചെയ്തു. 1956 ൽ ഈ സ്കൂൾ സി. എസ്. ഐ. കോർപ്പറേറ്റ് മാനേജ്മെന്റിന് വിട്ടുകൊടുക്കുകയും ചെയ്തു. അന്ന് മുതൽ ഈ സ്കൂൾ സി. എസ്. ഐ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 1961 ൽ ഗവണ്മെന്റ് ഓഡർ പ്രകാരം അഞ്ചാം ക്ലാസ്സ്‌ യുപി സ്കൂളിലേക്ക് മാറ്റപ്പെട്ടു. അതിനുശേഷം നാലാംക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആയി തുടരുന്നു. 2006 മുതൽ സർക്കാർ അംഗീകാരത്തോടുകൂടിയുള്ള പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം