കല്ലളൻ വൈദ്യർ

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കല്ലളൻ വൈദ്യർ (1895-1971). ഇ.എം.എസിനൊപ്പം, നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന് സംവരണസീറ്റിൽ മത്സരിച്ച് ആണ് അദ്ദേഹം വിജയിച്ചത്. സംവരണ മണ്ഡലത്തിൽ വൈദ്യരുടെ എതിരാളി കോൺഗ്രസിലെ പി. അച്ചു കോയൻ ആയിരുന്നു. വടക്കേമലബാറിലെ അറിയപ്പെടുന്ന ഒരു വിഷവൈദ്യനും കർഷകസംഘപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു കല്ലളൻ വൈദ്യർ.[1]


കാസർഗോഡ് ജില്ലയിൽ, നീലേശ്വരം മടിക്കൈയിൽ ജനനം. മടിക്കൈ ഗ്രാമപഞ്ചായത്തംഗമായിരുന്ന ഇദ്ദേഹം ദക്ഷിണ കാനറ ജില്ലാ ബോർഡിലും പ്രവർത്തിച്ചിരുന്നു. കർഷക സംഘത്തിന്റേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഒരു സജീവ പ്രവർത്തകനായിരുന്നു കല്ലളൻ വൈദ്യർ. 1971-ൽ ഇദ്ദേഹം അന്തരിച്ചു.

അവലംബം

"https://schoolwiki.in/index.php?title=കല്ലളൻ_വൈദ്യർ&oldid=1836714" എന്ന താളിൽനിന്ന് ശേഖരിച്ചത്