എസ് എം വി സ്കൂളിൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റിന്റെ കീഴിലുള്ള CG &AC യുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു എല്ലാ വർഷവും പ്രഗത്ഭരായ വ്യക്തികളെ കൊണ്ട് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് കൊടുക്കാറുണ്ട് .കഴിഞ്ഞ രണ്ടു വർഷമായി CG &AC "ദിശ ഹയർ സ്റ്റഡീസ് എക്സ്പോ" എന്ന പേരിൽ ഒരാഴ്ച നീണ്ടു നിന്ന ഒരു ഓൺലൈൻ ക്ലാസ് നടത്തിയിട്ടുണ്ട്. കരിയർ പ്ലാനിങ്ങിനെ കുറിച്ച് കുട്ടികളെ പ്രബുദ്ധരാകുക എന്നതായിരുന്നു ഉദ്ദേശ്യം. ക്ളാസ് ഗ്രൂപ്കളിൽ ഓരോ ക്ലാസ്സിന്റെയും വിവരങ്ങൾ ഷെയർ ചെയ്തു മാക്സിമം കുട്ടികളെ പങ്കെടുപ്പിച്ചു. എല്ലാ വർഷവും "പാത് ഫൈൻഡർ" എന്ന പേരിൽ ഒരു സിവിൽ സർവീസ് ട്രെയിനിങ് പ്രോഗ്രാം നടത്താറുണ്ട്. കഴിഞ്ഞ വർഷം പ്ലസ് വൺ കമ്പ്യൂട്ടർ സയൻസിലെ സിദ്ധാർദ്ദ് അനിൽ കുമാർ എന്ന കുട്ടിക്ക് ഇതിൽ സെക്ഷൻ കിട്ടുകയുംസംസ്ഥാന തല പ്രോഗ്രാമിൽ പങ്കെടുക്കുകയും ചെയ്തു.