പ്രവേശനോത്സവം 2025

പ്രവേശനോത്സവകിറ്റ് വിതരണം
വാർഡ് കൗൺസിലർ കെ കെ മിനി ഉദ്ഘാടനം


പ്രവേശനോത്സവം 2025

കരിയാട് നമ്പ്യാർ യുപി സ്കൂളിൻ്റെ  ഈ വർഷത്തെ പ്രവേശനോത്സവം

കരിയാട് നമ്പ്യാർസ് യു പി സ്കൂളിൻ്റെ  ഈ വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി നടത്തി. വാർഡ് കൗൺസിലർ കെ കെ മിനി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ ഇ എം വിനോദ് അധ്യക്ഷത വഹിച്ചു. എച്ച് എമ്മിന്റെ ചുമതല വയ്ക്കുന്ന രേഖ ടീച്ചർ സ്വാഗത ഭാഷണം നടത്തി. മാനേജർ എൻ സി ആർ സുധാകരൻ, ബിപിസി സുനിൽ ഭാൽ, മദർ പിടിഎ റഹ്മത്ത് , പ്രമോദ് എൻ സി ആർ , തൃപ്തി വിജയകുമാർ എന്നിവർ സംസാരിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി സ്വീകരിച്ചു. പ്രവേശനോത്സവകിറ്റ് വിതരണവും മധുര വിതരണവും നടത്തി. നാടൻ പാട്ട് ആലാപനം കുട്ടികളിൽ ആവേശം ഉണർത്തി.