കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ പൂർവ്വ വിദ്യാർത്ഥി സംഗമം

Schoolwiki സംരംഭത്തിൽ നിന്ന്

1989 -90 ബാച്ച്

കമ്പിൽ മാപ്പിള ഹൈസ്കൂൾ 89-90 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി. സ്കൂൾ വിക്കി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയതിനും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനും സ്കൂളിനുള്ള പുരസ്കാരവും നൽകി. 18-07-2022 തിങ്കളാഴ്ച്ച ഉച്ചക്ക് 2:30 ന് സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.ഷമീമ, വാർഡ് മെമ്പർ എൽ.നിസാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു.  പൂർവ്വ വിദ്യാർത്ഥികളായ പി.ലതിക സ്വാഗതവും വിനോ ഗോവിന്ദ് നന്ദിയും പറഞ്ഞു.

ചിത്രശാല ഇവിടെ അമർത്തുക

2000-2001 ബാച്ച്

കമ്പിൽ മാപ്പിള ഹൈസ്കൂൾ 2000 -2001 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ 1 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.  അനീസ് മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.  ശമ്മാസ്, ഫായിസ്‌, കമാൽ, മജീദ്, ഷൈജു, രഞ്ജിത്ത്, മൊയ്‌ദീൻ, ആയിഷ, ലിഷ, ശിൽന, സനിജ, നജ്മത്ത്, ഷഹനാസ്, ലിംന എന്നിവർ ആശംസ പ്രസംഗം നടത്തി.  കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാമത്സരങ്ങളും സംഘടിപ്പിച്ചു.  നിധീഷ് സ്വാഗതവും നദീറ നന്ദിയും പറഞ്ഞു

1981-82 ബാച്ച്

1982 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 05-01-2023 ഞായറാഴ്ച്ച കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി ഓഡിറ്റോറിയത്തിൽ ചേർന്നു.  പൂർവ്വ വിദ്യാർത്ഥി കെ കെ വിനോദ്‌കുമാറിന്റെ അധ്യക്ഷതയിൽ പഴയകാല അധ്യാപകർ നിലവിളക്ക് കൊളുത്തി സംഗമം ഉദ്‌ഘാടനം ചെയ്തു.  പ്രിൻസിപ്പാൾ രാജേഷ് കെ, ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ്, റിട്ടയേർഡ് ഹെഡ്മാസ്റ്റർ പി വി വേണുഗോപാലൻ തുടങ്ങിയവർ ആശംസകൾ നേർന്നു.  മൺമറഞ്ഞുപോയ അധ്യാപകർക്കും സതീർഥ്യർക്കും പൂർവ്വ വിദ്യാർത്ഥി എം വി കുഞ്ഞിരാമൻ അനുശോചനം രേഖപ്പെടുത്തി.  പഴയകാല അധ്യാപകർക്ക് പൊന്നാടയണിയിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു.  എം സി കൃഷ്‌ണകുമാർ സ്വാഗതം പറഞ്ഞു.