കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-11

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

ജൂൺ 1

ഓൺലൈൻ ക്ലാസ് ആരംഭിച്ചു. പുതിയ പഠന രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. അധ്യാപകർ ആശംസകൾ അറിയിക്കുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു ആശയവിനിമയം നടത്തുകയും ചെയ്തു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം ഈ വർഷവും ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കഥകൾ, പോസ്റ്ററുകൾ അവതരിപ്പിച്ചു. കുട്ടികൾ വീട്ടിൽ തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.

ജൂൺ19 വായനാദിനം

ഓൺലൈൻ വഴി വായനാദിനം ആചരിച്ചു. ചിറക്കൽ രാജാസ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളും മലയാളം അധ്യാപകനുമായ പ്രശാന്ത് കൃഷ്ണൻ സാർ ആയിരുന്നു ഈ വർഷത്തെ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും ചെയ്തത് . ഇദ്ദേഹം കവിയും സിനിമാ ഗാന രചയിതാവും കൂടി ആണ്. വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, ക്വിസ്സ് തുടങ്ങിയവ നടത്തി. വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ നടത്തി. വാരാവസാനം വരെ  എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു. വിജയികളെ അഭിനന്ദിച്ചു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മിച്ചു. പ്രസംഗം നടത്തി. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയും ക്ലാസ്സ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു.

ജൂലൈ 5 ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീറിനെ കുറിച്ചുള്ള വിവരണങ്ങൾ, ബഷീർ കഥകൾ എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകി. വായനാ കുറിപ്പ് തയ്യാറാക്കി ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. അതിനുശേഷം പാത്തുമ്മയുടെ ആട് എന്ന നോവൽ ഭാഗം ഓൺലൈൻ നാടക രൂപത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

ജൂലൈ 21 ചാന്ദ്രദിനം[1]

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്  പോസ്റ്റർ നിർമ്മാണം, പ്രസംഗം തുടങ്ങിയവ ഓൺലൈനായി നടത്തി.

ഓഗസ്റ്റ്  6 ,7 ഹിരോഷിമ [2]നാഗസാക്കി ദിനം[3]

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ആചരിച്ചു. കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പോസ്റ്റർ നിർമ്മാണം നടത്തുകയും ചെയ്തു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം ഓൺലൈനായി ആഘോഷിച്ചു. സ്കൂളിൽ ദേശീയ പതാക ഉയർത്തി. ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഓൺലൈനായി നടത്തി. മത്സരമില്ലാതെ എല്ലാവരുടെയും പങ്കാളിത്തത്തിനായി പരിപാടികൾ നടത്തി.

ആഗസ്റ്റ് 29

വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്ര രചന തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. കുട്ടികൾ സജീവമായി പരിപാടികളിൽ പങ്കെടുത്തു റുഷ്‌ദ 9 (ഡി)യുടെ കഥ  ജില്ലാതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.

സപ്തംബർ 5 അധ്യാപക ദിനം[4]

ഓൺലൈനായി അധ്യാപക ദിനം ആഘോഷിച്ചു. കഥ, കവിത, ചിത്രങ്ങൾ, കാർഡുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ കുട്ടികളിൽ നിന്ന് ലഭിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് പോസ്റ്റർ, ചിത്രരചന, ഗാന്ധിജിയുടെ സന്ദേശങ്ങൾ തുടങ്ങിയവ കുട്ടികൾ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. വീടും പരിസരവും ശുചിയാക്കി ശുചീകരണ യജ്ഞത്തിൽ മുഴുവൻ കുട്ടികളും പങ്കാളികളായി.

ഒക്ടോബർ  27 വയലാർ അനുസ്മരണ ദിനം

വയലാർ അനുസ്മരണം നടത്തി. കുട്ടികൾ വയലാറിന്റെ കവിതകളും പാട്ടുകളും പാടി.

നവമ്പർ 1 കേരളപ്പിറവി ദിനം

ഈ വർഷത്തെ നവംബർ ഒന്നിന് വളരെയധികം പ്രാധാന്യമുണ്ട്. കേരളപ്പിറവി ദിനം മാത്രമല്ല ഒന്നര വർഷത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും സ്കൂൾ  തുറന്നു പ്രവർത്തിക്കുവാൻ  തുടങ്ങിയ ദിവസം കൂടിയായിരുന്നു. കുട്ടികളെ രണ്ട് ബാച്ചുകളായി  വിദ്യാലയത്തിൽ എത്തിക്കുവാൻ തുടങ്ങി. നവംബർ ഒന്നിന് പത്താം തരവും അടുത്ത ആഴ്ച (നവംബർ എട്ടിന്) എട്ടാം തരവും പതിനഞ്ചാം തീയ്യതി ഒമ്പതാംതരവും വിദ്യാലയത്തിൽവന്നുതുടങ്ങി. കുട്ടികൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം അകലം പാലിച്ചുകൊണ്ട് ക്ലാസ്സിൽ ഇരുന്നു. പ്രവേശന കവാടത്തിൽ അധ്യാപകർ സാനിറ്റൈസർ നൽകിയും ഊഷ്മാവ് പരിശോധിച്ചും കുട്ടികളെ വരവേറ്റു..

നവംബർ 14 ശിശുദിനം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കഥ, കവിത, ഗാനാലാപനം പരിപാടികൾ ഓൺലൈനായി നടത്തി. കുട്ടികൾ സജീവമായി പരിപാടികളിൽ പങ്കെടുത്തു. എട്ട് എച്ചിലെ സൻഹ പാട്ടുപാടി  വാട്സആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഭിന്നശേഷിയുള്ള സൻഹയുടെ പങ്കാളിത്തം മികച്ചതായിരുന്നു.

ഡിസംബർ 18 ലോക അറബി ഭാഷാ ദിനം

ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് കാലിഗ്രാഫി മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ ജൗഹറ ഒന്നാം സ്ഥാനവും, ഹംദ അസീസ് രണ്ടാം സ്ഥാനവും, നഹ്‌ലനസീർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ സജ്‌വാസലിം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

റിപ്പബ്ലിക് ദിനാഘോഷം

കോവിഡ് 19 മഹാമാരി കാരണം ഈ വർഷവും ലളിതമായ ചടങ്ങോടുകൂടി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറിസ്കൂൾ റിപ്പബ്ലിക് ദിനാഘോഷം നടത്തി.  പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ റിപ്പബ്ലിക്ദിന സന്ദേശം നൽകി. പരിപാടിയുടെ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.

ഷട്ടിൽ കോർട്ട് നിർമ്മിച്ചു.

19-02-2022: കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലെ അദ്ധ്യാപകരുടെ സഹകരണത്തോടെ  ഷട്ടിൽ കോർട്ട് നിർമ്മാണം പൂർത്തിയാക്കി. സാമ്പത്തിക ചിലവും ശാരീരിക അധ്വാനവും സ്കൂൾ സ്റ്റാഫിന്റെ വകയായിരിക്കുന്നു. ഷട്ടിൽ കോർട്ട്  കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ നിസാർ എൽ ഉദ്ഘാടനം ചെയ്തു. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി  സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുധർമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി ശ്രീജ പി എസ്, ശ്രീ പ്രമോദ് പി ബി ആശംസ പ്രസംഗം നടത്തി. ശ്രീ നസീർ എൻ  സ്വാഗതവും ശ്രി ഷാജേഷ് കെ നന്ദിയും പറഞ്ഞു.

കായികക്ഷമതാ പരിശോധന

25-02-2022: തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ എം.എൽ.എ ശ്രീ എം വി ഗോവിന്ദൻമാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കായിക ക്ഷമത പരിശോധനയുടെ ഒന്നാംഘട്ടം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു.  ഉയരം, തൂക്കം, പുഷ്അപ്പ്‌, സിറ്റപ്പ് , സിറ്റ് ആൻഡ് റീച്ച്, ശ്വസനക്ഷമത തുടങ്ങിയവയാണ് ഒന്നാംഘട്ടം കായികക്ഷമതാ പരിശോധനയിൽ ഉൾപ്പെടുത്തിയിക്കുന്നത്. കൃത്യമായ പൈസർ ടെസ്റ്റ് മുഖാന്തിരമാണ് കുട്ടികളുടെ ശ്വസനക്ഷമത പരിശോധിച്ചത്. കായിക അധ്യാപകൻ ശ്രീ ഷാജേഷ് മാസ്റ്ററാണ് കായികക്ഷമതാ പരിശോധനക്ക് നേതൃത്വം കൊടുത്തത്.

ജെൻഡർ ക്ലബ്ബ്

28-02-2022: കമ്പിൽ മാപ്പിള ഹൈസ്കൂളിൽ ജെൻഡർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. റിസോർസ് സെന്ററിന്റെ ഭാഗമായിട്ടാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. പുതു തലമുറയിൽ ലിംഗസമത്വം (ജെൻഡർ ഇക്വാളിറ്റി) ഉറപ്പാക്കാനാണ് സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ ജെൻഡർ ക്ലബ്‌ രൂപീകരിക്കുന്നത്. കുട്ടികൾ കൗമാരത്തിലെത്തുന്ന എട്ടാം ക്സാസുമുതലാകും ക്ലബ്ബുകളുടെ പ്രവർത്തനം. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ രൂപീകരിക്കുന്ന ക്ലബ്ബുകളുടെ പ്രവർത്തകരെ റിസോഴ്‌സ്‌ പേഴ്‌സൺമാരാക്കും. ഇവരിലൂടെ പുറത്തുള്ളവർക്ക്‌ ജെൻഡർ ബോധവൽക്കരണം നൽകും. നിലവിൽ കുടുംബശ്രീക്ക്‌ എ.ഡി.എസ്‌ തലത്തിൽ ബാലസഭകളുണ്ട്‌. എന്നാൽ എല്ലാ വിദ്യാർഥികൾക്കും ജെൻഡർ ബോധവൽക്കരണം നൽകാനാണ്‌ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ക്ലബ്ബ് രൂപീകരിക്കുന്നത്‌.

പി.ടി..ടി.എ വൈസ്പ്രസിഡണ്ട് മൊയ്‌തു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അസ്മ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സർവീസ് പ്രൊവൈഡർ സൗമ്യ ശിവൻ പദ്ധതി വിശദീകരണം നടത്തി.  വാർഡ് മെമ്പർ നിസാർ എൽ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ എന്നിവർ ആശംസ പ്രസംഗം നടത്തി.  ശ്രീജ ടീച്ചർ സ്വാഗതവും ക്ലബ്ബ് കോഡിനേറ്റർ നന്ദിയും പറഞ്ഞു.

  • 5-06-2022: "വീടാണ് വിദ്യാലയം" കോവിഡ് കാലത്തെ പഠനത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവകൽക്കരണം നടത്തി..
  • യു.എസ്.എസ് പരീക്ഷക്ക് ആവശ്യമായ കോച്ചിങ്ങും മോഡൽ പരീക്ഷകളും നടത്തി വരുന്നു.
  • 21-01-2022: കോവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗം ശക്തമായതിനെത്തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ വീണ്ടും അടച്ചു. ഇവർക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങി.
  • കോവിഡ് മൂന്നാം തരംഗം കുറഞ്ഞു വരുന്നത് കൊണ്ട്, ഗവൺമെന്റിന്റെ തീരുമാനം അനുസരിച്ച്   21 -02 -2022 തികളാഴ്ച്ച മുതൽ മുഴുവൻ കുട്ടികളും ഓഫ്‌ലൈൻ പഠനം ആരംഭിച്ചു.
  • 28-02-2022ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന "മുകുളം" പരീക്ഷ ആരംഭിച്ചു.
  • 16-03-2022ന് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് കുട്ടികൾക്ക് മാതൃകാ പരീക്ഷ തുടങ്ങി.

അവലംബം