കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-23

റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു

 

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസത്ത് റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. താഹിറ ഉദ്‌ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എൽ.നിസാർ, തളിപ്പറമ്പ് സൗത്ത് ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്‍മിസ്ട്രെസ്സ് സുധർമ ടീച്ചർ, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, നസീർ മാസ്റ്റർ, ലബീബ് മാസ്റ്റർ, പരിസ്ഥിതി ക്ലബ്ബ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  ഏതാണ്ട് നാല് വർഷം കൊണ്ട് റംബൂട്ടാൻ കായ ലഭിക്കുമെന്നും ഇത് കൊണ്ട് വരുമാനം കൂടി ലക്‌ഷ്യം വെക്കുന്നതായും കൺവീനർ ലബീബ് മാസ്റ്റർ സൂചിപ്പിച്ചു.

ചിങ്ങം 1 കർഷക ദിനം

ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രബന്ധ രചനാ മത്സരവും ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു.

ദ്വിദിന നാച്ചുറൽ ക്യാമ്പ്

പരിസ്ഥി ക്ലബ്ബിന്റെ നേതൃത്വത്തിൽ (1-12-2022,2-12-2022) പറമ്പിക്കുളത്ത് ദ്വിദിന നാച്ചുറൽ ക്യാമ്പ് സംഘടിപ്പിച്ചു.  കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓരോ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥയെ കുറിച്ചും അവ സംരക്ഷികേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് നാച്വറിലിസ്റ് മുരുകൻ സാർ ബോധവൽക്കരണ ക്ലാസ്സ് നൽകി.  കുട്ടികൾക്ക് ഏറെ സന്തോഷം നൽകിയ ക്യാമ്പ് കൂടിയയായി പറമ്പിക്കുളം നാച്ചുറൽ ക്യാമ്പ് മാറി.  മുപ്പതോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് പരിസ്ഥി ക്ലബ്ബ് കൺവീനർ ലബീബ് നേതൃത്വം നൽകി.  അധ്യാപകരായ ജാബിർ, ലബീബ്, അഫ്‌സൽ,റാഷിദ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.