കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗ്രന്ഥശാല/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ 19 വായനാ ദിനം

വായനാ മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ "ഒരു ദിനം ഒരു പുസ്തകം" എന്ന പേരിൽ കുട്ടികൾ ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ വീതം പരിചയപ്പെടുത്തി. ചാർട്ട് നിർമാണ മത്സരവും നടത്തിയിരുന്നു. വിഡിയോ കാണുവാൻ ഇവിടെ അമർത്തുക

കൈരളി ബുക്‌സ്‌ പുസ്തകം സംഭാവന ചെയ്തു

വായനാ മാസാചാരത്തിന്റെ ഭാഗമായി കൈരളി ബുക്‌സ് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി.  പ്രദർശനത്തിന്റെ ഭാഗമായി കൈരളി ബുക്ക്സ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി.  ഹെഡ്മിസ്ട്രസ് ശ്രീജ പി എസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി

ജന്മ ദിനത്തോടനുബന്ധിച്ച്

ലൈബ്രറിയിൽ പുസ്തകം

സംഭാവന നൽകിയവർ

1 ഹസ്ന എ പി 8 എ 9 മർവ്വ ഫാത്തിമ 5 സി
2 ഹിബ സൈഫുദീൻ 6 ഡി 10 സ്വാലിഹ പി വി 7 ബി
3 ഫാത്തിമത്തു മുഫ് ലിഹ കെ വി 8 എ 11 നിഹാല നസീർ 6 എ
4 ഫാത്തിമത്ത് സഫ എ വി 8 എ 12 ഫാത്തിമ റാദിയ 7സി
5 അനുഷ്ക ബൈജു 9 എ 13 രാധിക ബാബു 8 ബി
6 ഫാത്തിമത്ത് ഹിബ 9 എ 14 അമേഗ് ഷൈജു 8 ബി
7 മുഹമ്മദ്‌ ഇ സി 6 ഡി 15 ദേവനന്ദ 8 ഇ
8 യദു കൃഷ്‌ണൻ 8 ബി

റീഡിങ് ക്വീൻ ആയി തെരഞ്ഞെടുത്തു

ഓഗസ്റ്റ് വരെ സ്കൂൾ ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകം വായിച്ച 5 എ യിലെ ദിയാനയെ റീഡിങ് ക്വീൻ ആയി തെരഞ്ഞെടുത്തു.  ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ട്രോഫി നൽകി ആദരിച്ചു.

ബഡ്ഡിംഗ്  റൈറ്റേഴ്‌സ് പദ്ധതി ആരംഭിച്ചു

വായന പ്രോത്സാഹിപ്പിക്കുന്നതിനായി ബഡ്ഡിംഗ്  റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി കമ്പിൽ മാപ്പിള സ്കൂളിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു.  പരീക്ഷകൾക്ക് ശേഷം  അവധിക്കാല പുസ്തക വായനയ്ക്കായി സ്കൂൾ ലൈബ്രറിയിൽ നിന്നും ഓരോ കുട്ടിക്കും കഥ, കവിത, നോവൽ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ കൊടുക്കുകയുണ്ടായി.  പുസ്തകസ്വാദന കുറിപ്പും അവധിക്കാല അനുഭവങ്ങളും, കഥ, കവിത രചനകളും തയ്യാറാക്കി  അധ്യാപകരെ ഏൽപ്പിക്കുക.മികച്ച രചനയ്ക്ക് സമ്മാനം നൽകി കൊണ്ട് അടുത്ത അധ്യയന വർഷത്തിലെ വായന വാരം ആരംഭിക്കാമെന്നാണ് ലൈബ്രറി കൗൺസിൽ ആലോചിക്കുന്നത്.