കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-15

                                                        ഐസിയുവിൽ മുന്നിൽ മനുഷ്യത്വം ഇല്ലാതായപ്പോൾ.....

ഐസിയുവിന്റെ  വാതിലിന് മുന്നിൽ നിന്ന് അയാൾ പരിഭ്രമം കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. അയാൾ ഇടറുകയാണ്. അപ്പോഴാണ് വാതിൽ തുറന്ന് ഡോക്ടർവന്നത്. അയാളുടെ കലങ്ങിയ മിഴികളിലേക്ക് നോക്കി ഡോക്ടർ പറഞ്ഞു:  കുറച്ച് രക്തം ആവശ്യമുണ്ട്, അത് പെട്ടെന്ന് തന്നെ എത്തിക്കണം. ചില അപൂർവ്വം  ആൾക്കാരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പാണ് കുട്ടിയുടേത്. അതും പറഞ്ഞ് ഡോക്ടർ വീണ്ടും ഐസിയുവിന്റെ  അകത്തേക്ക് കയറി. അച്ഛൻ രക്തം അന്വേഷിക്കാൻ തുടങ്ങി ആർക്കൊക്കെയോ വിളിക്കുകയാണ്. ആ രക്ത ഗ്രൂപ്പിൽ ഉള്ളവർ അവിടെ കുറവായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അച്ഛൻ അവിടെ ഇരുന്നു. പെട്ടെന്ന് മകളുടെ വിളി  അച്ഛൻറെ കാതിലേക്കോടി. അഞ്ച് വയസ്സ് മാത്രമായിരുന്നു മീനുവിന്. പഠിത്തത്തിലും കായികത്തിലും മുന്നിൽ തന്നെയാണ്  ഈ കൊച്ചു മിടുക്കി. ഒത്തിരി നാളത്തെ കാത്തിരിപ്പിനൊടുവിൽ  ആറാം വയസ്സിൽ  പിറന്നാൾ ആഘോഷിക്കാൻ പോകുന്ന തിടുക്കത്തിലാണ് അവൾ. അച്ഛനാണെങ്കിൽ ചെറിയ കൂലിപ്പണിക്കാരൻ.അന്നത്തേക്കുള്ള  വരുമാനം കണ്ടുപിടിക്കുന്ന അവൻ ആ മിടിക്കിയുടെ  ആഗ്രഹം സാധിച്ചു കൊടുക്കാതിരിക്കാൻ കഴിയില്ല. എവിടുന്നൊക്കെയോ പണം സ്വരൂപിച്ച് പിറന്നാൾ ഉടുപ്പ് വാങ്ങാൻ ഇറങ്ങി മീനുവും അച്ഛനും. ആ പിഞ്ചുകൈ അച്ഛൻറെ കൈകളിലേക്ക് ചേർത്തുപിടിച്ച് റോഡിനരികിൽ കൂടി...അങ്ങനെ ആ കൊച്ച് മിഴികൾ റോഡരികിലെ വലിയ കടകൾക്കു നേരെ തിരയുന്നുണ്ടായിരുന്നു. അപ്പോൾ മീന പറഞ്ഞു "അത് നോക്കൂ  ചുവന്ന പൂക്കളുള്ള പാവാടയും ബ്ലൗസും എനിക്കതുമതി" അച്ഛൻ നോക്കിയപ്പോൾ അത് വലിയ ഒരു മാളിൽ ഉള്ളതായിരുന്നു. അത്രയും പണം അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല .എങ്കിലും മകളുടെ കുഞ്ഞാശയെ അയാൾക്ക് തടുക്കാനുമായില്ല. അയാൾ കുറച്ചു പണം കൂടി സുഹൃത്തിൽ നിന്നും കടം  വാങ്ങാൻ തീരുമാനിച്ചു. അങ്ങനെ അയാൾ ഫോൺ വിളിക്കുകയായിരുന്നു.ഇതിനിടയിൽ  കൈ തന്നിൽ നിന്ന് അകന്നതയാൾ ശ്രദ്ധിച്ചിരുന്നില്ല. ഹൈവേ റോഡ് ആയതുകൊണ്ട് തന്നെ നല്ല തിരക്കുണ്ട്. പെട്ടെന്ന് മീനുവിന്റെ "അച്ഛാ" എന്നുള്ള വിളിക്ക് അയാൾ കാതോർക്കേണ്ടി വന്നു.ചീറിപ്പാഞ്ഞുവന്ന ഒരു കാർ  തട്ടിത്തെറിപ്പിച്ചു.അച്ഛൻറെ കയ്യിൽ നിന്ന് ഫോൺ താഴേക്ക് വീണു. പെട്ടെന്ന് ഡോക്ടറുടെ വിളി കേട്ടാണ് അയാൾ ഞെട്ടിയത്. ഡോക്ടർ പറഞ്ഞു: "ആവശ്യത്തിന് കുറച്ച് രക്തം കിട്ടിയിട്ടുണ്ട് കുറച്ച് ദൂരെയാണ്. അല്പം പണം കൊടുക്കേണ്ടിവരും." അയാൾ പറഞ്ഞു...എത്ര പണം വേണമെങ്കിലും ഞാൻ ചെലവഴിക്കാം. എന്റെ കുഞ്ഞിനെ  നിങ്ങളൊന്നു രക്ഷിക്കൂ. അങ്ങനെ അയാൾ എവിടെയോ വീണ്ടും വിളിച്ച് പണം സ്വരൂപിക്കാൻ തുടങ്ങി. തുക കൗണ്ടറിൽ അടച്ച് രക്തം കുട്ടിക്ക് കൊടുക്കാൻ തുടങ്ങി. എല്ലാം ശരിയായി എന്ന മട്ടിലായി കാര്യങ്ങൾ. അച്ഛന് കരഞ്ഞ്  പ്രാർത്ഥിക്കുകയാണ്. പെട്ടെന്ന് എല്ലാം വഷളായ മട്ടിലായി. ഡോക്ടർ ആരൊക്കെയോ വിളിക്കുകയാണ്. അച്ഛൻ തേങ്ങികരയാൻ തുടങ്ങി. ആ മുഖത്തേക്ക് നോക്കി എങ്ങനെ പറയണമെന്ന് ഡോക്ടർക്ക് അറിയില്ല. എന്നിരുന്നാലും അവസാനം പറഞ്ഞു. "മകൾ പോയി, പിറന്നാൾ സ്വർഗ്ഗ ലോകത്ത് ആഘോഷിക്കാൻ വേണ്ടി".  ആ അച്ഛൻ ഒരു നിമിഷം നിശബ്ദനായി. അച്ഛൻ വിഷമത്തോടെ പറഞ്ഞു.. കുറച്ചെങ്കിലും മനുഷ്യത്വത്തോടു കൂടിയാണ് ആ രക്തം എന്റെ  മകൾക്ക് കിട്ടിയതെങ്കിൽ അവൾ ജീവിച്ചിരുന്നേനെ.

റുഷ്‌ദ

9 ഡി