കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഇംഗ്ലീഷ് ക്ലബ്ബ്-19
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ലോക ഭാഷയുടെ മഹത്വം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു. പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. ഭാഷാ അഭിരുചി വളർത്താൻ വായനമത്സരം, പ്രസംഗമത്സരം,ഉപന്യാസരചന,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സ്കൂൾ കലോത്സവത്തിൽ വിവിധയിനങ്ങളിൽ കുട്ടികളെ മത്സരിപ്പിക്കുകയും വിജയം നേടാൻ സാധിക്കുകയും ചെയ്തു.

തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ സജ്‌വാസലിം ഫസ്റ്റ് എ ഗ്രേഡും ഹൈസ്കൂൾ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ആരിഫ ഇ എ ഗ്രേഡും ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ സെക്കന്റ് എ ഗ്രേഡും കരസ്ഥമാക്കി.
-
സജ്‌വ സലിം
-
ആരിഫ
-
ഇംഗ്ലീഷ് സ്കിറ്റ് ടീം
ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തിൽ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാമത്സരം നടത്തി. ഫാത്തിമത്തുൽ ഹസ 5സി ,സജ്‌വ സലിം എന്നിവർ വിജയിച്ചു
