സഹായം Reading Problems? Click here


കമ്പിൽ മോപ്പിള എച്ച് എസ്സ്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഉള്ളടക്കം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

എഴുപത്തി മൂന്നാം സ്വാതന്ത്ര ദിനമായ 2019 ആഗസ്റ്റ് 15 ന് പ്രിൻസിപ്പൽ രാജേഷ് .കെ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് സുധർമ്മ.ജി. പി.ടി.എ.പ്രസിഡന്റ് മറ്റു പി.ടി.എ ഭാരവാഹികൾ, അധ്യാപകർ വിദ്യാർത്ഥികൾ,അനധ്യാപക ജീവനക്കാർ,രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച നമ്മുടെ കഴിഞ്ഞ വർഷത്തെ പത്താം വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്യുകയും ചെയ്തു.

സെപ്തംബർ 5 അധ്യാപക ദിനം

1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലെ JRC യൂണിറ്റ് അധ്യാപകരെ ആദരിക്കുകയും വിദ്യാർത്ഥികൾ അധ്യാപകർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്‌തു.

ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമാണ് ഓണം‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേയാണ് ഓണം ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനിൽക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ കരുതുന്നത്. പണ്ഡിതൻറെയും, പാമരൻറെയും കുചേലൻറെയും കുബേരൻറെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണം.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളിൽ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. പായസവിതരണവും ഉണ്ടായി.

ഒക്ടോബർ 15ലോക കൈകഴുകൽ ദിനം

കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.

നമ്മുടെ സ്കൂളിലും ഒക്ടോബർ 15 കൈകഴുകൽ ദിനം ആചരിച്ചു. ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രമോദ് മാസ്റ്റർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സുധർമ.ജി പരിപാടി ഉത്ഘാടനം ചെയ്തു. അശോകൻ മാസ്റ്റർ, എ.പി. പ്രമോദ് തുടങ്ങിയവർ ആശസകൾ നേർന്നു.

"മിഴി" പദ്ധതി

കൊളച്ചേരി PHC ജില്ലാ ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന "മിഴി" പ്രോഗ്രാം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.പദ്ധതിയുടെ ഉത്ഘാടനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.താഹിറ നിർവഹിച്ചു. സ്കൂൾ ഹെൽത്ത് നഴ്‌സ്, എന്നിവർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സൗജന്യ കണ്ണടയും നേത്രരോഗമുള്ള കുട്ടികളെ ഉയർന്ന ആശുപത്രികളിലേക്കും മാറ്റി. കമ്പിൽ മാപ്പിള ഹെഡ് ടീച്ചർ ശ്രീമതി. സുധർമ. ജി അധ്യക്ഷത വഹിച്ചു. പി.ആർ.ഒ ഉമേഷ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. വാർഡ് മെമ്പർ ഹനീഫ, കൊളച്ചേരി PHC ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ബാബു എന്നിവർ സംസാരിച്ചു.

സൈബർ ബോധവൽക്കരണ ക്ലാസ്സ്

ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.തമ്പാൻ ബ്ലാത്തൂർ ക്ലാസ്സിന് നേതൃത്വം നൽകി. ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകാൻ സൈബർ ബോധവൽക്കരണ ക്ലാസ്സിലൂടെ സാധിച്ചു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.സുധർമ്മ.ജി ഉത്ഘാടനം ചെയ്തു. JRC കൗൺസിലർ ശ്രീ. അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീമതി. ശ്രീജ ടീച്ചർ സ്വാഗതവും ശ്രീമതി. കെ.വി. വിമല ടീച്ചർ നന്ദിയും പറഞ്ഞ

ഗ്രൂപ്പ് കൗൺസിലിങ്

പരീക്ഷയെ നിർഭയം നേരിടാനും മൊബൈൽ ഫോണിന്റെ ചതിക്കുഴിയിൽ വീണ് പരീക്ഷയിൽ പരാജയപ്പെടാതിരിക്കാനും മോശം കൂട്ടുകെട്ടിൽ പെട്ട് ജീവിതം നഷ്ട്ടപെടാതിരിക്കാനും തുടങ്ങിയ ലക്ഷ്യത്തോടെ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ മനഃശാസ്ത്ര ക്ലാസ്സ് സംഘടിപ്പിച്ചു.
മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. എന്നാൽ അമിതമായ മൊബൈൽ ഉപയോഗം വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും ആരോഗ്യത്തെയും ബാധിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിൽ ഇടപഴകേണ്ട സമയം സോഷ്യൽ മീഡിയ കയ്യടക്കുന്നതുമൂലം അംഗങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസ്സിന് നേതൃത്വം നൽകിയ മുഹമ്മദ് റിയാസ് വാഫി, നാട്ടുകൽ കുട്ടികളെ ഓർമ്മപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി സ്വാഗതം പറഞ്ഞു.

വിദ്യാലയം പ്രതിഭകളോടൊപ്പം

പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയംപ്രതിഭകളോടൊപ്പം' എന്ന പരിപാടി നവംബർ 14 മുതൽ 28 വരെയാണ് നടക്കുന്നത്. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, വിദ്യാലയത്തിനടുത്ത് പ്രയാസം കൂടാതെ എത്തിപ്പെടാൻ പറ്റുന്ന ദൂരപരിധിയിൽ താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ആദരവ് പ്രകടിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്...
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി നവംബർ 14 ന് വ്യാഴാഴ്‌ച്ച തങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ, എഴുത്ത്കാരൻ കൂടിയായ ശ്രീ. കെ.പി.നിധീഷിനെ ആദരിക്കാനാണ് പോയത്. സ്കൂൾ തോട്ടത്തിലെ ചെറിയ പുഷ്പങ്ങൾ ചേർന്ന ഒരു ബൊക്കെയും ശിശു ദിന ഗ്രീറ്റിംഗ് കാർഡും നൽകി. സ്കൂളിലെ കുട്ടികൾ അനുഭവങ്ങളും അറിവുകളും അവരുമായി പങ്കുവെച്ചു.
കണ്ണൂരിലെ നാറാത്ത്, ഓണപ്പറമ്പ് എന്ന കൊച്ചു ഗ്രാമത്തിൽ "നളിനം" വീട്ടിൽ പി.ആർ.ചന്ദ്രശേഖരന്റേയും നളിനിയുടെയും മകനായ നിധീഷ്, കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മയ്യിൽ ഹയർസെക്കൻണ്ടറിയിൽ നിന്നും തുടർ വിദ്യാഭ്യാസവും പൂർത്തിയാക്കി. ഹയർസെക്കണ്ടറി വിദ്യാർത്ഥിയായിരിക്കേ "സ്വപ്നകൊട്ടാരം" എന്ന പേരിൽ കഥ എഴുതി സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചു. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം പാസ്സായി. 2014 ൽ ഡോക്ടറേറ്റ് നേടി.

നമ്മളെ നമ്മളാക്കുന്നത് നമ്മുടെ ഗുരുക്കന്മാരാണെന്നും തന്റെ ജീവിതാനുഭവങ്ങളിലൂടെ തനിക്ക് അതാണ് പറയാനുള്ളതെന്നും നിങ്ങളും ഈയൊരു തിരിച്ചറിവിൽ എത്തണമെന്നും കുട്ടികളോട് അദ്ദേഹം ഉപദേശിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി നേതൃത്വം നൽകി. ശ്രീമതി. ശ്രീജ, ശ്രീ.ബൈജൂ, ശ്രീ.അരുൺ എന്നിവരും പങ്കെടുത്തു.


Dr.കെ.വിനീഷ് Phd. in Mechanical Enginering

നവംബർ 16 ന് കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർത്ഥികൾ കൊളച്ചേരി സ്വദേശിയും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും NIT കോഴിക്കോട് അസ്സിസ്റ്റന്റ് പ്രൊഫെസ്സറുമായ ഡോക്ടർ. വിനീഷ് കെ.പി.യെ സ്വീകരിച്ചു. വീട്ടിൽ ചെന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായ കുട്ടികളോട് തന്റെ മാതൃ വിദ്യാലയത്തിൽ ഒരിക്കൽ കൂടി തനിക്ക് വരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹം കുടുംബ സമേതം സ്കൂളിലേക്ക് വരികയും ചെയ്തു. എത്ര ഉന്നതങ്ങളിലെത്തിയാലും തന്റെ മാതൃ വിദ്യാലയത്തെയും അധ്യാപകരെയും സ്നേഹിക്കുന്ന അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉത്തമ മാതൃകയായി. അദ്ദേഹത്തിന് ചുറ്റും വിദ്യാർത്ഥികൾ നിലത്തിരിക്കുകയും തയ്യാറാക്കിയ ചോദ്യാവലിയുമായി അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു.പാഠപുസ്തകത്തിനു പുറത്തുള്ള പുതിയൊരു അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയാണ് Dr. കെ വിനീഷ്.

JRC യുടെ നേതൃത്വത്തിൽ ശിശുദിന റാലി

മോട്ടിവേഷൻ ക്ലാസ്സ്

പത്താം തരത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റ് ശ്രീമതി. തബ്ഷീറ ക്ലാസ്സിന് നേതൃത്വം നൽകി.

പ്രത്യേക പി.ടി.എ.ജനറൽ ബോഡി യോഗം

സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവെർന്മെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിൽ പി.ടി.എ.ജനറൽ ബോഡി യോഗം 29-11-2019 ന് നടന്നു. കുട്ടികൾ പെട്ടുപോകുന്ന സമൂഹത്തിലെ ചതികുഴികളെ കുറിച്ച് മയ്യിൽ പോലീസ് PRO. ശ്രീ.രാജേഷ് രക്ഷിതാക്കൾക് ബോധവൽക്കണ ക്ലാസ്സ് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.താഹിറ യോഗം ഉത്ഘാടനം ചെയ്തു. പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ.കെ.പി. അബ്ദുൽ മജീദ്,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.സജ്‌ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ സ്വാഗതവും ശ്രീ.എൻ.നസീർ നന്ദിയും പറഞ്ഞു.

ഭിന്നശേഷി സൗഹൃദ ചിത്ര രചനാ മത്സരം

യു.പി.ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗം കുട്ടികൾക്ക് ഭിന്നശേഷി സൗഹൃദ ചിത്ര രചനാ മത്സരം 29 -11 -2019 സ്കൂളിൽ വെച്ച് നടത്തി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നും ദീപ്ദാസ് എം.കെ. +2 ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആരോമൽ സി, യു.പി.വിഭാഗത്തിൽ നിന്നും നെഹ്‌ല നസീറും ഒന്നാംസ്ഥാനാം കരസ്ഥമാക്കി.

നൈതികം പദ്ധതി

വിദ്യാഭ്യാസ വകുപ്പിന്റെയും സർവശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നടക്കുന്ന ‘നൈതികം’ പദ്ധതിക്ക്‌ തുടക്കം. ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. ഭരണഘടനാദിനമായ നവംബർ 26ന് കരട് തയ്യാറാക്കി അവതരിപ്പിക്കുകയും റിപ്പബ്ലിക് ദിനത്തിൽ സ്കൂൾതല ഭരണഘടന തയ്യാറാക്കി വിദ്യാലയത്തിന് സമർപ്പിക്കുകയും ചെയ്യും. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം.

നവംബർ 26 ന് സ്കൂളിൽ നടന്ന സംവാദം

നൈതികം പദ്ധതി പ്രകാശനം

ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നൈതികം പദ്ധതിയുടെ പ്രകാശന കർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മ. ജി സ്കൂൾ തല ഭരണഘടന പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, സ്വപ്ന, അഫ്സൽ, ഷജില, ഷാമിൻരാജ്, അരുൺ,പ്രമോദ്,അർജുൻ,അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി

‘നാളത്തെ കേരളം, ലഹരിമുക്ത നവകേരളം’ എന്ന സന്ദേശവുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ ഡിസംബർ 4 ന് പ്രതിജ്ഞ ചൊല്ലണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കമ്പിൽ മാപ്പിള സ്കൂളിൽ സ്കൂൾ ലീഡർ അദീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

സുരേലി ഹിന്ദി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹിന്ദിപഠനം ആസ്വാദവും ആകർഷണീയവും സുഗുമവുമാക്കുന്നതിന് എസ്.എസ്.എ കേരള നടപ്പിലാക്കുന്ന പദ്ധതിയായ സുരേലി ഹിന്ദി കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ഭംഗിയായി നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും അഭിനയപാടവവും ഈ ക്ലാസ്സുകളിൽ കാണാൻ കഴിഞ്ഞു . UP വിഭാഗം ഹിന്ദി അധ്യാപകൻ ശ്രീ.പ്രമോദ് പി.ബി. പരിപാടിക്ക് നേതൃത്വം കൊടുത്തു.

സംക്രമീകേതര രോഗ പ്രതിരോധ പരിപാടി

കോളച്ചേരി PHC യുടെ ആഭിമുഖ്യത്തിൽ സംക്രമീകേതര രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ കായിക മത്സരം നടത്തി. കുട്ടികളിൽ വ്യായാമശീലം വളർത്താൻ ബോധവൽക്കരണം നടത്തുകയും ചെയ്തു. കൊളച്ചേരി PHC ജീവനക്കാരും സ്കൂളിലെ അധ്യാപകരും കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

പ്രാദേശികപി.ടി.എ

പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എ കൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി , നാറാത്ത് , പാമ്പുരുത്തി , പള്ളിപ്പറമ്പ് , പെരുമാച്ചേരി എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ . കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു.

പാമ്പുരുത്തിയിൽ നടന്ന പ്രാദേശിക പി.ടി.എ
പള്ളിപ്പറമ്പിൽ നടന്ന പ്രാദേശിക പി.ടി.എ.
കാട്ടാമ്പള്ളിയിൽ നടന്ന പ്രാദേശിക പി.ടി.എ
നെല്ലിക്കപ്പാലത്ത് നടന്ന പ്രാദേശിക പി.ടി.എ

മോർണിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 9 മണിമുതൽ മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 5 മണി വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എസ് ആർ ജി

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു

ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ

ഭിന്നശേഷി സൗഹൃദ കേരളം അനുയാത്ര ക്യാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും, കേരള സാമൂഹിക സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ വിദ്യാലയങ്ങളിൽ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ സംഘടിപ്പിച്ചു .
കമ്പിൽ മാപ്പിള സ്കൂളിൽ സ്കൂൾ ലീഡർ അദീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മിസ്ട്രസ് സുധർമ.ജി. യോഗം ഉഘാടനം ചെയ്തു. എം. ധന്യ സ്വാഗതം പറഞ്ഞു

കണ്ണട നിർമ്മാണ പരിശീലനം

വലയ സൂര്യ ഗ്രഹണം വീക്ഷിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണട നിർമ്മാണം നടത്തുന്നതിനായി ഏകദിന പരിശീലനം നടത്തി.

ന്യൂ ഇയർ ആഘോഷിച്ചു

കമ്പിൽ മാപ്പിള ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ന്യൂ ഇയർ ആഘോഷിച്ചു. ഉച്ചക്ക് ശേഷം ക്ലാസ്സ് അടിസ്ഥാനത്തിൽ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. രാവിലത്തെ അസംബ്ലിയിൽ ഹെർമിസ്ട്രെസ്സ് ന്യൂ ഇയർ സന്ദേശം നൽകി. അധ്യാപകരായ പി.ബി.പ്രമോദ്, എൻ. നസീർ എന്നിവർ ആശംസകൾ നേർന്നു. ന്യൂ ഇയർ ആഘോഷത്തിന് ഹെഡ്മിസ്ട്രസ് നേതൃത്വം നൽകി.

പേപ്പർ ബാഗ് നിർമ്മാണ പരിശീലനം

കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗ് നിമ്മാണ പരിശീലനം നൽകി. കേരളം സമ്പൂർണ്ണ പ്ലാസ്റ്റിക് മുക്ത സംസ്ഥാനമായി മാറിയതിനാൽ പേപ്പർ ബാഗ് നിർമ്മാണം ആവാശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് പ്രവർത്തി പരിചയ ക്ലബ്ബ് മുതിർന്നത്. കുട്ടികൾക്ക് വീടുകളിൽ നിന്നും പേപ്പർ ബാഗ് നിർമ്മിച്ച് വരുമാനമുണ്ടാക്കാനും ഇത് വഴി സാധിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സുധർമ്മ. ജി കമ്പിൽ വ്യാപാരി വ്യവസായി സമിതി പ്രധിനിധി സഹജന് പേപ്പർ ബാഗ് നൽകി പരിപാടി ഉത്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകൻ പി.ബി.പ്രമോദ് സ്വാഗതം പറഞ്ഞു. സീനിയർ അദ്ധ്യാപിക കെ.വിമല അധ്യക്ഷത വഹിച്ചു.

കൗമാരരോഗ്യ വിദ്യാഭ്യാസം

'കൗമാര വിദ്യാഭ്യാസം സ്കൂൾ കുട്ടികൾക്ക് ' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസ്സ് കുട്ടികൾക്കുള്ള ക്ലാസ്സ് 18 -01 -2020 തിങ്കളാഴ്ച ബഹുമാനപ്പെട്ട കെ.വിമല ടീച്ചർ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രേമലത ടീച്ചർ സ്വാഗതം പറഞ്ഞു.
ഒന്നാം ദിവസമായ 18 -01 -2020ന് സ്കൗട്ട് അദ്ധ്യാപകനായ മുഹമ്മദ് റാഷിദ് മാസ്റ്റർ കൗമാരക്കാരായ കുട്ടികൾ ആർജ്ജിക്കേണ്ട ജീവിത നൈപുണികൾ, വ്യക്ത്യാന്തര ബന്ധം എന്നീ സെഷനുകൾ കൈകാര്യം ചെയ്തു. ഏത് പ്രവർത്തനമായാലും അതിന്റെ വിജയത്തിന് കൃത്യമായ ലക്‌ഷ്യം, പ്രവർത്തന രീതി, ഉത്തരവാദിത്ത്വങ്ങളുടെ വിഭജനം, പരസ്പര വിശ്വാസം, സഹകരണം, കാര്യക്ഷമമായ ആശയ വിനിമയം, എന്നിവ ആവശ്യമാണെന്നും വ്യക്ത്യാന്തര ബന്ധം സ്ഥാപിക്കുന്നതിന് ഏറ്റവും അനിവാര്യമായ ഘടകം അനുയോജ്യമായ ആശയ വിനിമയമാണെന്നും നിഷ്‌ക്രിയമായ ആശയ വിനിമയം, ആക്രമണ സ്വഭാവമുള്ള ആശയ വിനിമയം, ദൃഢതയോടെയുള്ള ആശയ വിനിമയം എന്നീ മൂന്ന് ആശയ വിനിമയ രീതികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കാനും കാഴ്ചപ്പാടുകൾ മനസ്സിലാക്കി പെരുമാറേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുന്ന തരത്തിലായിരുന്നു ക്ലാസ്സ് കൈകാര്യം ചെയ്തിരുന്നത്.
രണ്ടാം ദിവസമായ 19 -01 -2020 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണിമുതൽ 5 :30 വരെ "കാലത്തിനൊപ്പം" എന്ന സെഷൻ പി.കെ.ദീപ ടീച്ചർ കൈകാര്യം ചെയ്തു. ആൺ കുട്ടികളിലെയും പെൺ കുട്ടികളിലെയും ശാരീരിക വളർച്ച, ശാരീരിക മാറ്റങ്ങൾ എന്നിവ കുട്ടികളുമായി ചർച്ച ചെയ്തു. പിന്നീട് കൗമാര പ്രായത്തിലെ ശാരീരിക വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട "മിഥ്യകൾ" എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്ത ടീച്ചർ ആർത്തവവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾക്ക് ശാസ്ത്രീയാടിസ്ഥാനമില്ലെന്നും നമ്മുടെ ശരീരത്തെക്കുറിച്ച് ശരിയായ അറിവു നേടണമെന്നും ക്രോഡീകരിച്ചു.
കൗമാരക്കാരിൽ പലതരം മാനസിക സാമൂഹിക മാറ്റങ്ങൾ ഉണ്ടാകും. ശരിയായ പോഷകാഹാരം ശാരീരിക മാനസിക വളർച്ചക്ക് അത്യാവശ്യമാണെന്ന് വിശദീകരിച്ച ടീച്ചർ സമീകൃതമായ ഭക്ഷണ പാത്രം തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ ഭക്ഷണ പാത്രം തയ്യാറാക്കി. അതിനു ശേഷം "ശുചിത്വശീലങ്ങൾ" എന്ന വിഷയമാണ് ടീച്ചർ ചർച്ച ചെയ്തത്. തുടർന്ന് ലൈംഗിക രോഗങ്ങൾ, എച്ച്.ഐ.വി./എയ്ഡ്സ് എന്നിവയെക്കുറിച്ചും അവ പകരുന്ന വിവിധ മാർഗ്ഗങ്ങളെ കുറിച്ചും വിശദീകരിച്ചു. ഈ പ്രായത്തിൽ കൂട്ടുകെട്ടുകൾ, അമിതാവേശം, അറിവില്ലായ്മ എന്നിവമൂലം പല അപകടങ്ങളിലും ചെന്നുപെടാം . അത്തരമൊരു മേഖലയാണ് ലൈംഗിക രോഗങ്ങൾ, എച്ച്.ഐ.വി./എയ്ഡ്സ് എന്നിവയുടേതെന്നും ജീവിതത്തിൽ ശരിയായ അറിവും നൈപുണികളും നേടുക വഴി ഇവയെ നമുക്ക് പ്രതിരോധിക്കാമെന്നും ടീച്ചർ ക്രോഡീകരിച്ചു.
20-01-2020 ബുധനാഴ്ച്ച "സൈബർ സുരക്ഷ" എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ I T കോ-ഓർഡിനേറ്ററായ ജാബിർ മാസ്റ്റർ ക്ലാസ്സെടുത്തു. രാവിലെ 11 :30 മുതൽ 1 മണിവരെ നീണ്ടു നിന്ന ക്ലാസ്സ് നവ മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗം, വാർത്തകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യം, ഇന്റർനെറ്റിന്റെ അമിത ഉപയോഗം, പുതിയ ഉപഭോക്തൃ സംസ്കാരങ്ങൾ എന്നിവ ചർച്ച ചെയ്തു. ഇന്റർനെറ്റിന്റെ അമിത ഉപയോഗം മൂലം വ്യക്തികൾക്ക് സാമൂഹ്യ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകുന്നുവെന്നും അതുകൊണ്ട് തന്നെ ഇന്റർനെറ്റ് ഉപയോഗം ആവശ്യത്തിന് മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി.
ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ സ്കൂൾ അധ്യാപികയായ അപർണ്ണ ടീച്ചർ "സമത്വം സുന്ദരം" എന്ന ഭാഗം കൈകാര്യം ചെയ്തു. ലിംഗഭേദം, ലിംഗത്വം എന്നിവ വിശദീകരിക്കുകയും ലിംഗത്വം (sex) എന്നത് ജൈവപരവും ജന്മനാ ഒരു വ്യക്തിയിൽ ഉള്ളതാണെന്നും മാറ്റാൻ കഴിയില്ലെന്നും(ശസ്ത്രക്രിയയിലൂടെയല്ലാതെ) ലിംഗഭേദമെന്നത് സാമൂഹ്യപരമായ നിർമ്മിതിയാണെന്നും അത് ഒരു വ്യക്തി തന്റെ പ്രവർത്തികളിലൂടെ പ്രകടിപ്പിക്കുന്നതാണെന്നും ടീച്ചർ ക്രോഡീകരിച്ചു.
ട്രാൻസ്ജൻഡർ എന്ന ഒരു ലിംഗത്വം കൂടിയുണ്ട്. ലിംഗത്വത്തിനനുസരിച്ച് ജൻഡർ തിരിച്ചറിയാൻ കഴിയാത്തവരാണ് ട്രാൻസ്ജൻഡർ. ലിഗത്വമെന്നത് സംസ്കാരം, സമൂഹം, രാജ്യം എന്നിവക്കനുസരിച്ച് മാറുന്നതാണ്. നമ്മുടെ സമൂഹത്തിൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ നീതി ലഭിക്കേണ്ടതാവശ്യമാണെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.
gender power walk എന്ന പ്രവർത്തനത്തിൽ നിന്നും സമൂഹത്തിൽ എല്ലാവർക്കും തുല്യ നീതി ലഭിക്കുന്നില്ലെന്നും പല തരത്തിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കുട്ടികൾക്ക് മനസ്സിലായി. നമ്മുടെ സ്വഭാവത്തിൽ നാം വിവേചനപരമായ സമീപനം സ്വീകരിക്കരുതെന്നും എല്ലാവരോടും സമത്വത്തോടെയും പരസ്പര ആദരവോടെയും പെരുമാറണമെന്നും ടീച്ചർ ക്രോഡീകരിച്ചു.
21-01-2020 വ്യാഴാഴ്ച്ച "മുന്നോട്ട്" എന്ന സെഷനിൽ ORC കൺവീനറായ ലബീബ് മാസ്റ്റർ 'വൈകാരിക സുസ്ഥിതിയും മാനസികാരോഗ്യവും' എന്ന വിഷയമാണ് ആദ്യം കൈകാര്യം ചെയ്തത്. വിവിധ തരം വികാരങ്ങൾ അനുഭവിച്ചു തുടങ്ങുന്ന കാലമാണ് കൗമാരം. കുട്ടികൾക്കറിയാവുന്ന വികാരങ്ങൾ ബോർഡിൽ ലിസ്റ്റ് ചെയ്ത ശേഷം കുട്ടികൾക്ക് പരിചയമില്ലാത്ത വികാരങ്ങൾ കാണിക്കുന്ന ഇമേജുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. വികാരങ്ങൾക്കനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ അവസരം കൊടുത്ത് അവ ജീവിതത്തിന്റെ ഭാഗമാണെന്നും ചില വികാരങ്ങൾ എപ്പോൾ, എങ്ങിനെ അനുഭവപ്പെടുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ നല്ല തീരുമാനങ്ങൾ എടുക്കുവാൻ കഴിയുമെന്ന് സാർ വിശദീകരിച്ചു.
വിഷമകരമായ സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ അവ നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട വിവിധ മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. വികാരങ്ങൾ നമ്മളെയല്ല, നമ്മൾ വികാരങ്ങളെയാണ് നിയന്ത്രിക്കേണ്ടതെന്നും പ്രശ്‌നഘട്ടങ്ങളിൽ ആരോഗ്യകരമായ തന്ത്രങ്ങൾ പ്രയോഗിക്കുകയോ പ്രശ്ന സന്ദർഭം മറികടക്കാൻ സാധിക്കുന്നില്ലെങ്കിൽ വിശ്വസിക്കാവുന്ന സുഹൃത്തിന്റെയോ മുതിർന്നവരുടെയോ അഭിപ്രായം തേടണമെന്നും സാർ നിർദ്ദേശിച്ചു.
തുടർന്ന് SWOTS exercise കൈകാര്യം ചെയ്ത് കുട്ടികൾ സ്വന്തം ശക്തി, അവസരം എന്നിവ കൂടുതൽ കണ്ടെത്തുകയും അവരുടെ weakness, threats എന്നിവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്തു. വൈകാരിക സന്തുലനവും മികച്ച വ്യക്ത്യാന്തരബന്ധങ്ങളും നൈപുണികളും വർദ്ധിപ്പിച്ച് നമ്മുടെ ശേഷികൾ വർദ്ധിപ്പിക്കുന്നതിലൂടെ നമുക്ക് മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ കഴിയുമെന്ന് സാർ ക്രോഡീകരിച്ചു.
പവർപോയിന്റ് പ്രസന്റേഷൻ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ മൊത്തം ക്ലാസ്സ് സജീവമായും രസകരമായും കൊണ്ട് പോകാൻ കഴിഞ്ഞു. മുസ്തഫ.പി.പി. ഷാനിബ.പി.പി എന്നിവർ ഫീഡ്ബാക്ക് അവതരിപ്പിച്ചു. നന്ദി പ്രകാശനത്തോടെ ക്ലാസ്സ് വൈകുന്നേരം 4 മണിക്ക് അവസാനിപ്പിച്ചു.

കുട നിർമ്മാണ പരിശീലനം

കമ്പിൽ മാപ്പിള ഹൈസ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കുട നിർമ്മാണ പരിശീലനം ആരംഭിച്ചു. സ്കൂളിലെ അദ്ധ്യാപിക എ.കെ. ദിവ്യയുടെ നേതൃത്വത്തിലാണ് കുടനിർമ്മാണ പരിശീലനം ആരംഭിച്ചത്. ഇതിന് മുമ്പും വിദ്യാർത്ഥികൾ കുടനിർമ്മിച്ചിരുന്നു. സ്കൂളിലെ പൊതുപരിപാടിയിലും വീടുകളിലും കുട്ടികൾ നിർമ്മിച്ച കുടകൾ വില്പന നടത്താറുണ്ട്.

റിപ്പബ്ലിക് ദിനാഘോഷം

2020 ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മയുടെ അധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് മമ്മു മാസ്റ്റർ ഉത്ഘാടനം ചെയ്തു. സ്കൂൾ ലീഡർ അദീബ ഭരണ ഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ ചൊല്ലി കൊടുത്തു.പി.ടി.എ പ്രസിഡന്റ് പി.പി. അബ്‌ദുൾ മജീദ്, മെമ്പർ മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡന്റ് സജ്‌ന, ഹയർ സെക്കന്ററി അദ്ധ്യാപകൻ ദാമോദരൻ, ഹൈസ്കൂൾ അധ്യാപകരായ പ്രമോദ്,ഷജില എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ രാജേഷ് സ്വാഗതവും അധ്യാപകൻ എൻ.നസീർ നന്ദിയും പറഞ്ഞു.

കൊറോണ ബോധവൽക്കരണം

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അവ അകറ്റുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ബോധവൽക്കരണ വീഡിയോ നമ്മുടെ സ്കൂളിലിലെ അഞ്ചാം തരം മുതൽ പത്താം തരാം വരെയുള്ള കുട്ടികളെ 3 -2 -2020 രണ്ട് മണി, മൂന്ന് മണി, നാല് മണി എന്നീ സമയങ്ങളിൽ കാണിച്ചു. 812 കുട്ടികളും 27 അദ്ധ്യാപകരും വീഡിയോ കണ്ടിട്ടുണ്ട്. വളരെ സൂക്ഷ്മമായി വിവരിച്ചു തന്ന ആ വീഡിയോ കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കണ്ടത്. കൊറോണ വൈറസ് എങ്ങിനെയാണ് പകരുന്നതെന്നും തടയുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും വീഡിയോ കണ്ടതിലൂടെ കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി SITC ശ്രീ.ജാബിർ.എൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മുകുളം പദ്ധതി

കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ മുകുളം പദ്ധതിയുടെ ഭാഗമായി പത്താംക്ലാസ്സിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി കോച്ചിങ് ക്ലാസ്സുകൾ ജൂലൈ മാസം തൊട്ട് രാവിലെ 9 മണിമുതൽ 9 :45 വരെയും വൈകീട്ട് 4 മണിമുതൽ 4 :45 വരെയും നടത്തിപ്പോന്നു. അർദ്ധ വാർഷിക പരീക്ഷക്ക് ശേഷം രാവിലെ 9 മണിമുതൽ 9 :45 വരെയും B+ന് താഴെയുള്ള 186 കുട്ടികളെ B+ ൽ എത്തിക്കുന്നതിനായി വൈകീട്ട് 4 മണിമുതൽ 5:30 വരെ സ്പെഷ്യൽ കോച്ചിങ് ക്ലാസ്സുകൾ നൽകിവരുന്നു. മുകുളം പരീക്ഷക്ക് ശേഷം രാവിലെ 8 മണിമുതൽ 9:30 വരെ ഓരോ വിഷയത്തിന്റെയും യൂണിറ്റ് ടെസ്റ്റ് ഇപ്പോൾ നടത്തി വരുന്നു. പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികളെ വൈകുന്നേരം 4 മണി മുതൽ 4:45 വരെ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. പ്രത്യേക പരിഗണ നൽകേണ്ട 5 വീതം കുട്ടികളെ താഴെ പറയുന്ന അധ്യാപകർ ദത്തെടുത്ത് ക്ലാസ്സ് കൊടുക്കുന്നു.

ഭക്ഷ്യ മേള

ഒൻപതാം തരത്തിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് "തേൻവരിക്ക" എന്ന പാഠഭാഗത്തെ ആസ്പദമാക്കി നാടൻ വിഭവങ്ങളുടെ ഒരു ഫുഡ് ഫെസ്റ്റ് 13/ 02 / വ്യാഴാഴ്ച്ച നാലാമത്തെ പീരീഡ് ക്ലാസ്സിൽ സംഘടിപ്പിച്ചു.ഭക്ഷ്യ മേള വിദ്യാർത്ഥികൾക്കും മറ്റും ഒരു കൗതുകമായി മാറി. ഭക്ഷ്യ മേള കാണുവാൻ രക്ഷിതാക്കളും ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സുധർമ.ജി ഉത്ഘാടനം ചെയ്തു .

ഓ.എൻ.വി.അനുസ്മരണം

ഓ.എൻ.വി.അനുസ്മരണം നടത്തി. ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിൻ പ്രശനം ചെയ്യുകയും ഒന്ന്,രണ്ട് സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്തു

ബോധവൽക്കരണ ക്ലാസ്സ്

ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോക്ടർ അനു ക്ലാസ്സിന് നേതൃത്വം നൽകി.

പഠനോത്സവം 2019 -2020

2019 -2020 അധ്യയന വർഷത്തെ പഠനോത്സവത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം 24 -02 -2020 ന് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.
സ്കൂളിലെ വിദ്യാർത്ഥികൾ ആലപിച്ച സ്വാഗത ഗാനത്തോടെ പ്രസ്തുത പരിപാടിയുടെ ഉത്ഘാടന ചടങ്ങ് ആരംഭിച്ചു.
കുമാരി റിൻഷാ ഷെറിൻ സ്വാഗത ഭാഷണം നടത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.താഹിറ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.അജിത്ത് മാട്ടൂൽ ഉത്ഘാടനം നിർവഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ അറബിക് ഡിജിറ്റൽ മാഗസിൻ സ്കൂൾ മാനേജർ ശ്രീ.പി.ടി.പി.മുഹമ്മദ് കുഞ്ഞി അവർകൾ പ്രകാശനം ചെയ്തു.കൊളച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.നഫീസ, വാർഡ് മെമ്പർ ശ്രീമതി.ഷമീമ, പ്രിൻസിപ്പാൾ ശ്രീ.രാജേഷ്.കെ, മയ്യിൽ ബി.പി.ഒ.ശ്രീ.ഗോവിന്ദൻ എടാടത്തിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി, പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.മമ്മു മാസ്റ്റർ, പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ.കെ.പി.അബ്ദുൽ മജീദ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.സജ്‌ന എന്നിവർ സന്നിഹിതരായിരുന്നു. ആറാം തരം വിദ്യാർത്ഥിനി കുമാരി ഫാത്തിമത്തുൽ നുസ്ഹ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . സി.ആർ.സി കോ-ഓർഡിനേറ്ററായ ശ്രീമതി.ബിജിന. സി സമാപനം വരെ പരിപാടിയിൽ പങ്കാളിയായിരുന്നു.യു.പി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പഠനോത്സവത്തിൽ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാഠഭാഗപ്രവർത്തനളെ ഉള്കൊള്ളിച്ച്‌ കൊണ്ടുള്ള സൃഷ്‌ടികൾ ഉണ്ടായിരുന്നു.
കൂടാതെ ശാസ്ത്ര വിശഷയങ്ങളുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങളും സ്റ്റിൽ, മോഡൽ വർക്കിംഗ് മോഡൽ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. യു.പി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബിക് സംഗീത ശില്പം നടന്നു. ഗണിത ചാർട്ടും,ഗണിത കളികളും കുട്ടികളും കൂടുതൽ കൗതുകമുണർത്തുന്നുണ്ടായിരുന്നു.
ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കിയ മാഗസിൻ കൂടുതൽ ആകർഷകമായി. വിദ്യാർത്ഥികളുടെ അഭിനയ മികവ് വിളിച്ചോതുന്നതും ഇന്നത്തെ കാലഘട്ടത്തിലെ സമകാലിക പ്രശ്‍നങ്ങളെ വിദ്യാർഥികളിലേക്ക് എത്തിക്കുന്നതുമായ സ്കിറ്റ് കുട്ടികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ഹൈസ്കൂൾ വിഭാഗത്തിലെ സൃഷ്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ ക്ലാസ്സുകളിലായാണ് പ്രദർശിപ്പിച്ചത്. പഴയകാല സ്മരണകളിലേക്ക് നയിക്കുന്ന രീതിയിലുള്ള പ്രാചീനകാല കാർഷിക ഉപകരണങ്ങൾ മുതൽ ഇന്ന് ഉപയോഗിച്ച്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ വരെ പ്രദർശനത്തിന്റെ ഭാഗമായി.പ്രത്യേകം സജ്ജീകരിച്ച റൂമിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിർമ്മിച്ച പഠന ഉത്പന്നങ്ങളും പഴയ കാല നാണയങ്ങൾ,വീട്ടുപകരണങ്ങൾ, സ്റ്റാമ്പുകൾ,ശേഖരങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ പഴമയുടെ മാഹാത്മ്യം കൊണ്ടുവന്നു.
വിദ്യാർത്ഥികളിൽ ശാസ്ത്രാനുഭൂതി വളർത്താൻ ഇലക്ട്രോമാഗ്നറ്റിസം,തമോഗർത്തങ്ങൾ, റോക്കറ്റ് വിക്ഷേപങ്ങൾ എന്നിവയുടെ സമന്വയ രൂപം കൊണ്ട് സാദിച്ചു. മലയാള ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കഥ, കവിത, ചിത്രാവിഷ്ക്കാരം, യാത്രാവിവരണം തുടങ്ങിയവയുടെ പതിപ്പ് പ്രദർശിപ്പിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേളയും തത്സമയ പാചകവും വിദ്യാർത്ഥികളിൽ വ്യത്യസ്തമായൊരു അനുഭവമാണ് സൃഷ്ടിച്ചത്.
കുട്ടികൾ തന്നെ ടൈപ്പ് ചെയ്ത് ഉണ്ടാക്കിയ 33 പേജ് അടങ്ങുന്ന ഡിജിറ്റൽ മാഗസിൻ പഠനോത്സവ ഉദ്ഘാടന വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മാഗസിൻ അറബിക് ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. K mac ന്റെ ഭാഗമായി ആവിഷ്കരിച്ച സ്കൂൾ റേഡിയോ പ്രോഗ്രാം കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ കൗതുകമുണർത്തുന്നതായിരുന്നു. വിദ്യാർഥികളിലെ രചനാ വൈഭവം വളർത്തുന്ന കുട്ടികൾ തന്നെ തയ്യാറാക്കിയ കാലിഗ്രാഫി പ്രദർശനത്തിന്റെ ഭാഗമായി.
പ്രവർത്തി പരിചയത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ട തൊഴിൽ പരിശീലനം സ്കൂൾ അടിസ്ഥാനത്തിൽ നടത്തുന്നതിനോടൊപ്പം ഈ വർഷത്തെ സംസ്ഥാന ശാസ്ത്രോൽസവത്തിൽ മത്സരിച്ച പാവ നിർമ്മാണം, നാച്ചുറൽ ഫൈബർ വർക്കിംഗ് പ്രദർശനത്തിനുണ്ടായി. പഠനോത്സവത്തിന്റെ പ്രദർശനവും വില്പനയും കുട്ടികളുടെ നേതൃത്വത്തിൽ തന്നെ നടത്താൻ സാധിച്ചു.
കുട്ടികൾ നിർമ്മിച്ച വിവിധയിനം ജ്യോമെട്രിക്കൽ ചാർട്ടുകൾ പാറ്റേണുകൾ, സംഖ്യാചാർട്ടുകൾ, ടാൻഗ്രാം ചാർട്ടുകൾ, ഗണിത ക്വിസുകൾ, ഗണിത വർക്കിംഗ് മോഡലുകൾ എന്നിവ വിദ്യാർത്ഥികളിൽ പുതിയ ഗണിതാനുഭവം വളർത്തുന്നതായിരുന്നു. ചിത്ര പ്രദർശനവും കൂടി പഠനോത്സവത്തിന്റെ ഭാഗമാക്കി ഉൾക്കൊള്ളിക്കാൻ സാധിച്ചു. പഠനോത്സവം വളരെ വിജയകരമായ രീതിയിൽ തന്നെ സമാപിക്കാൻ സാധിച്ചു. വിദ്യാർത്ഥികളിൽ പാഠ്യ-പഠന വിഷയത്തിൽ കൂടുതൽ അറിവുകളും കൗതുകങ്ങളും നിറക്കുന്ന ഒരു ദിവസമായി പഠനോത്സവം മാറി.