കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-13

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പ്രവേശനോത്സവം  ഭംഗിയായി നടത്തി. പ്രവേശന കവാടം അലങ്കരിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനം [1]

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകി. വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.  ജെ ആർ സി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ജെ ആർ സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി നടത്തുകയും ചെയ്തു.

ജൂൺ 19 വായനാദിനം [2]

ജൂണ് 19 വായനാദിനത്തോടനുബന്ധിച്ച് വാരാഘോഷം നടത്തി. വാർത്താ വായന ക്വിസ്സ് മത്സരം തുടങ്ങിയവ നടത്തി. വിദ്യാരംഗം ക്ലബ്ബിൻറെ കീഴിൽ കവിതാരചന, സാഹിത്യക്വിസ്സ് മുതലായവ നടത്തി.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പോസ്റ്റർ നിർമ്മാണം നടത്തുകയും മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.

ജൂലൈ 21 ചാന്ദ്രദിനം [3]

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ ക്വിസ്സ് മത്സരം നടത്തി. സിഡി പ്രദർശനവും ഉണ്ടായിരുന്നു.

ആഗസ്റ്റ് 6 -9 ഹിരോഷിമ[4] നാഗസാക്കി ദിനം[5]

ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചാർട്ടുകൾ  പ്രദർശിപ്പിച്ചു. യുദ്ധത്തിൻറെ കെടുതികൾ കുട്ടികൾക്ക്  മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം [6]

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാവിലെ അസംബ്ലി ചേരുകയും ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും ചെയ്തു. കുട്ടികൾക്ക് മധുരം നൽകി. വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവംനടത്തി.  കുട്ടികൾ ഒപ്പന, നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി, നാടകം, ദഫ് മുട്ട് തുടങ്ങിയവ നടത്തി. സബ്ജില്ലാ കലോത്സവത്തിലും പങ്കെടുത്തു. മികച്ച വിജയം കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടി.

ശാസ്ത്രോത്സവം

സ്കൂൾ തല ശാസ്ത്രോത്സവം വിപുലമായ രീതിയിൽ നടത്തി. കുട്ടികൾ പ്രവർത്തി പരിചയമേളയിലെ പല ഉൽപ്പന്നങ്ങളും ഉണ്ടാക്കുകയും ഉച്ചക്ക് ശേഷം സ്കൂളിലെ കുട്ടികൾക്ക് പ്രദർശിപ്പിക്കുകയും ചെയ്തു. കളിമണ്ണ് കൊണ്ടുള്ള രൂപങ്ങൾ, ജോമെട്രിക്കൽ പാറ്റേൺ തുടങ്ങിയവ കുട്ടികൾ ഉണ്ടാക്കിയ ഉൽപ്പന്നങ്ങളിൽ ചിലതാണ്.

സ്കൂൾ കായികമേള

സ്കൂൾ കായികമേള നടത്തി. കുട്ടികൾ ആവേശപൂർവ്വം കായികമേളയിൽ പങ്കെടുത്തു. അധ്യാപകർക്കും പ്രത്യേകം മത്സരം സംഘടിപ്പിച്ചിരുന്നു.

ജൂലൈ 5 അധ്യാപക ദിനം [7]

അധ്യാപക ദിനത്തോടനുബന്ധിച്ച് ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ  അധ്യാപകർക്ക്  മധുരം നൽകി ആദരിച്ചു. ഒരു കുട്ടിയെ കൊണ്ട് ഓരോ ക്ലാസ്സുകളിലും അധ്യാപനം നടത്തി. ജെ ആർ സി കേഡറ്റുകൾ ഹെഡ്മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപർക്ക് പൂച്ചെണ്ടുകൾ നൽകി.

ഓണാഘോഷം [8]

ഓണാഘോഷ പരിപാടികൾ വളരെ ഭംഗിയായി നടത്തി. എല്ലാവരും കൂടി ചേർന്ന് വലിയ പൂക്കളം തീർത്തു. കുട്ടികളുടെ വിവിധ തരം കലാപരിപാടികൾ ഉണ്ടായിരുന്നു. പായസം വിതരണം ചെയ്തു.

ഒക്ടോബർ 1 രക്തദാന ദിനം,[9]ലോക വയോജന ദിനം [10]

രക്തദാന ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി. ജെ.ആർ.സി കേഡറ്റുകൾ സമീപത്തുള്ള വൃദ്ധ സദനം സന്ദർശിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി [11]

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് കുട്ടികളും അധ്യാപകരും സ്കൂളും ക്ലാസുകളും പരിസരവും ശുചീകരിച്ചു. ക്വിസ്സ്  മത്സരം നടത്തി.

നവംബർ

കർഷക ദിനത്തോടനുബന്ധിച്ച് ജെ.ആർ.സി കേഡറ്റുകൾ കർഷക റാലി നടത്തി. അന്നേ ദിവസം കുട്ടികൾ കർഷകരുടെ വേഷം അവതരിപ്പിച്ചു. കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യം അറിയിച്ചു കൊടുത്തു.

ജനുവരി 26 റിപ്പബ്ലിക് ദിനം [12]

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാവിലെ അസ്സംബ്ലി  ചേരുകയും പതാക  ഉയർത്തുകയും ചെയ്തു. തുടർന്ന് ദേശഭക്തിഗാനം ഉണ്ടായിരുന്നു. സ്കൂളും പരിസരവും ശുചീകരിച്ചു.

മറ്റു പ്രവർത്തനങ്ങൾ

•സംസ്ഥാന സ്കൂൾ കലോത്സവം കണ്ണൂരിൽ വെച്ച് നടന്നു. ഇതിന്റെ പ്രചരണാർത്ഥം ഘോഷയാത്ര സംഘടിപ്പിച്ചപ്പോൾ നമ്മുടെ സ്കൂൾ നിശ്ചല ദൃശ്യം അവതരിപ്പിച്ചു.

• പാസ്സ്‌വേർഡ് 2016-2017 "എന്നപേരിൽ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ദ്വിദിന സൗജന്യ വ്യക്തിത്വ വികസന- കരിയർ ഗൈഡൻസ് ക്യാമ്പ് നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.

•സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്തു. അതിന്റെ വിളവെടുപ്പും നടന്നു.

• വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജ്യോതി ചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു.

•ജെ.ആർ.സി യുടെ നേതൃത്വത്തിൽ ദന്തരോഗ നിർണ്ണയ ക്യാമ്പ് നടത്തി.

അവലംബം