പാലക്കാട്ടെ കുട്ടൻ ചേട്ടന്
പെട്ടെന്നൊരു നാൾ വയറിനു വേദന
കുട്ടൻ ചേട്ടൻ വേദനയുമായി
ഡോക്ടറെ കാണാൻ ചെന്നപ്പോൾ
ഡോക്ടർ പറഞ്ഞു കൈകൾ നീട്ടാൻ
കൈകൾ നിറയെ കീടാണുക്കൾ
ഉപദേശിച്ചു ഡോക്ടർ ചേട്ടൻ
കുട്ടൻ ചേട്ടനെ ചിരിയോടെ
ആഹാരത്തിനു മുൻപും പിൻപും
കൈയും മുഖവും കഴുകേണം
എങ്കിൽ മാത്രമേ കുട്ടൻ ചേട്ടാ
വയറിനു വേദന മാറുള്ളൂ
കൃത്യതയോടെ പാലിച്ചീടൂ
ശുചിത്വ ശീലം എപ്പോഴും