കണ്ണമ്പത്ത് എ എൽ പി എസ്/ചരിത്രം
1953 നവംബർ ആറാം തീയതി കണ്ണമ്പത്ത് എ.എൽ.പി. സ്കൂൾ സ്ഥാപിതമായി. പരേതനായ ശ്രീ. പുതിയേടത്ത് ചാത്തു വൈദ്യരുടെ ശ്രമഫലമയാണ് സ്കൂൾ സ്ഥാപിതമായത്. ചേനോളി റോഡിൽ പേരാമ്പ്രയിൽ നിന്ന് ഏകദേശം 1.30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്കൂൾ ഇപ്പോൾ നൊച്ചാട് പഞ്ചായത്തിലെ നാലാം വാർഡിൽ ആണ്. ചേണിയാംകണ്ടി പറമ്പിലായിരുന്നു വിദ്യാലയം സ്ഥാപിച്ചതെങ്കിലും രണ്ട് വർഷത്തിന് ശേഷം ഇപ്പോൾ നിലവിലുള്ള സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ആരംഭ കാലഘട്ടത്തിൽ മൂന്ന് ക്ലാസുകളും ക്രമേണ അഞ്ച് വരെയുള്ള ക്ലാസുകളും നടന്നു എങ്കിലും പിന്നീട് വീണ്ടും നാലാതരം വരെയുള്ള സ്കൂളായി മാറി. സ്കൂളിൽ ആദ്യമായി പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥി പൊൻപറേമ്മൽ ദേവി ആണ്. സ്കൂളിലന്റെ സ്ഥാപക മാനേജർ ശ്രീ. വി.പി. കുഞ്ഞിരാമൻ നായരാണ്. ആദ്യകാലത്ത് ശ്രീ. നടുക്കണ്ടി ഉണ്ണിക്കണ്ണികൾ എന്ന നിലത്താശാൻ സ്കൂളിൽ നിലത്തെഴുത്ത് അഭ്യസിപ്പിച്ചിരുന്നു. പതിനൊന്നോളം അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. നിലവിൽ നാല് അധ്യാപകർ പ്രൈമറി തലത്തിലും രണ്ടുപേർ പ്രീ- പ്രൈമറി തലത്തിലും സേവനമനുഷ്ഠിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |