കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/രാജു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
രാജു പഠിച്ച പാഠം
     ഒരിക്കൽ  ഒരിടത്ത് രാജു എന്നുള്ള ഒരു ഫാക്ടറി മുതലാളി ഉണ്ടായിരുന്നു. അയാൾ ഫാക്ടറിയിൽ നിന്നുമുള്ള മാലിന്യം എന്നും പുഴയിലേക്ക് വലിച്ചെറിയുമായിരുന്നു.അങ്ങനെ പുഴയിലെ ജീവജാലങ്ങളെല്ലാം ചത്തു പൊങ്ങാൻ തുടങ്ങി. പുതിയ ഫാക്ടറി നിർമിക്കാൻ വേണ്ടി അയാൾ തൊട്ടടുത്ത കാട് വെട്ടി നശിപ്പിച്ചു.ഇത് കാരണം മൃഗങ്ങൾക്കെല്ലാം വലിയ ബുദ്ധിമുട്ടുണ്ടായി.കാട് വെട്ടി നശിപ്പിക്കുന്നവനെ ഒരു പാഠം പഠിപ്പിക്കാൻ മൃഗങ്ങൾ തീരുമാനിച്ചു .
     പിന്നീട്  ഒരു ദിവസം വൈകിട്ട് രാജു കുട്ടികളെയും  കൂട്ടി കടൽക്കരയിൽ പോയി.അവർ വെള്ളത്തിൽ ഇറങ്ങിയതും കാലിൽ മാലിന്യം പറ്റിപിടിക്കുകയും കാൽ ചൊറിയുവാനും തുടങ്ങി .അവിടെ നിന്ന് ഒരാൾ വൃത്തിയാക്കുന്നത് കണ്ട് അയാളോട് രാജു ചോദിച്ചു " ഇത് എന്താ വെള്ളമെല്ലാം വൃത്തികേട് ആയിരിക്കുന്നത് . മീനുകൾ ചത്ത് പൊന്തിയിട്ടുണ്ടല്ലോ, നിങ്ങൾ ഒന്നും ചെയ്യാറില്ലേ ". "വൃത്തിയാക്കിയിട്ടും വൃത്തിയാക്കിയിട്ടും വൃത്തിയാകുന്നില്ല. ഏതോ ദുഷ്ടൻ പുഴയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കൊണ്ടാണ് കടലും വൃത്തികേടാവുന്നത്." അയാൾ പറഞ്ഞു. ഇത് കേട്ട രാജു ഒന്നും മിണ്ടാതെ അവിടെ നിന്ന് തിരിച്ചു പോയി.പിന്നീട് പുതിയ ഫാക്ടറിക്ക് വേണ്ടി മരം വെട്ടാൻ കാട്ടിലേക്ക് പോയി.രാജുവിനെ പാഠം പഠിപ്പിക്കാൻ കാത്തുനിന്ന മൃഗങ്ങൾ കൂട്ടത്തോടെ അയാളെ ആക്രമിച്ചു.അയാൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.അപ്പോഴാണ് രാജുവിന് തൻറെ തെറ്റു മനസിലായത്.കാട് വെട്ടി നശിപ്പിക്കുന്നതും പുഴ മലിനമാക്കുന്നതും തെറ്റാണെന്ന് അയാൾക്കു മനസിലായത്.അന്ന് തൊട്ട് ഇന്നേവരെ ഒരു സ്ഥലവും അയാൾ വൃത്തിക്കേടാക്കിയില്ല.


നന്ദകിഷോർ.എസ്.എസ്
മൂന്നാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ