കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ
മൗലാനാ അബ്‌ദുൽ കലാം ആസാദിനെ പോലുള്ളവരുടെ സ്വാധീനത്താൽ സ്വാതന്ത്ര്യ സമര രംഗത്തേക്ക് വന്ന് മലബാറിലെ മുസ്ലിം-ഹിന്ദു മത വിശ്വാസികളെ ഐക്യത്തോടെ ദേശീയ പ്രസ്ഥാനങ്ങളുമായി അടുപ്പിച്ച ദീർഘ വീക്ഷണമുള്ള നേതാവായിരുന്നു കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ. ആനിബസന്റ് സ്ഥാപിച്ച ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രചാരകരായാണ് എം പി നാരായണ മേനോനും കട്ടിലശ്ശേരിയും ദേശീയ പ്രസ്ഥാന രംഗത്തേക്ക് കടന്ന് വന്നത്. ഖിലാഫത്ത് പ്രസ്ഥാനം ഹിംസാത്മാകമായ സാഹചര്യത്തിൽ ആയത്തുകളുടെയും ഹദീസുകളുടെയും പിൻബലത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗവും സംഘടനാ പ്രാപ്‌തിയും സമാധാന അന്തരീക്ഷം നിലനിർത്തി.
കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ | |
---|---|
ജനനം | 1879 കരിഞ്ചാപ്പാടി |
മരണം | 22/08/1943 കോഴിക്കോട് |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പണ്ഡിതൻ |
ജനനം
1879 ൽ സുഫിവര്യനും പണ്ഡതനുമായിരുന്ന ആലി മുസ്ല്യാരുടെയും ആയിശുമ്മ ബീവിയുടെയും മകനായി മണക്കാട് വാക്കത്തൊടിയിൽ മുഹമ്മദ് മൗലവി പഴയ വള്ളുവനാട് താലൂക്കിലെ കരിഞ്ചാപടിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് കട്ടിലശ്ശേരിയിലെ അമ്മാവൻമാരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്നതിനാൽ കട്ടിലശ്ശേരി ആലിമുസ്ല്യാർ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ അദ്ദേഹവും കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു.
വിദ്യാഭ്യാസം
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുരങ്ങളാടി, പൊന്നാനി എന്നിവിടങ്ങളിൽ ദർസ്. വെല്ലൂരിലെ ബാഖിയാത്തുസ്സലാഹത്തിൽ ഉപരിപഠനം. ദേശീയ പ്രസ്ഥാനത്തിലേക്ക്. പൊന്നാനിയിലും, മെക്കയിലും , മിസറിലും (ഈജിപ്തിലും) പോയി ഉപരിപഠനം നടത്തി.
ദേശീയ പ്രസ്ഥാനത്തിലേക്ക്
വെല്ലൂരിലെ ബാഖിയാത്തുസ്സലഹാത്തിലെ പഠന കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ സിദ്ധാന്തവും പ്രയോഗവും അദ്ദേഹത്തിൽ സ്വാദീനം ചെലുത്തി. മൗലാനാഅബ്‌ദുൽകലാം ആസാദിനെ പോലുള്ളവരെ പോലുള്ളവരുമായുള്ള അടുപ്പം ഇതിന് കാരണമായി. നാട്ടിൽ തിരിച്ചെത്തി എം പി നാരായണ മേനോന്റെ സുഹത്തായി. കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം സജീവമാകുന്നത് 1915 – ലെ ആനിബസന്റെ ഗോംറൂൾ പ്രസ്ഥാനം സജീവമാകുന്നതോടുകൂടിയാണ്. തുടക്കത്തിലെ എം.പി യും കട്ടിലശ്ശേരിയും ഗോംറൂൾ പ്രസ്ഥാനത്തിന്റെ പ്രചാരകരായി തീർന്നു. കെ.പി കേശവമേനോൻ എം. പി. യുടെ പ്രസംഗപാടവത്തെ പ്രത്യേകം പ്രകീർത്തിക്കുന്നുണ്ട്. എം.പി കുടിയാൻമാരെ സംഘടിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ കട്ടിലശ്ശേരി അദ്ദേഹത്തിന്റെ വലംകയ്യായി നിലകൊണ്ടു. ആയത്തുകളുടെയും ഹദീസുകളുടേയും പിൻബലത്തോടെ മണിക്കൂറുകളോളും ദേശീയതയുടെ ആവേശം പകർന്നുകൊണ്ട് ജനങ്ങളെ പിടിച്ചിരുത്തിയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗപാടവും സംഘടനാ പ്രാപ്തിയും ബോധന വൈഗദ്ധ്യവും അക്കാലത്ത് മാപ്പിള നാട്ടിൽ നല്ല ചലനമുണ്ടാക്കി.
ഒളിവിലെ പോരാളി
1921 ആഗസ്റ്റ് 20 ന്റെ തിരൂരങ്ങാടി വെടിവെപ്പോടെ മലബാറിൽ , പ്രത്യേഗിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും കാര്യങ്ങൾ അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞു. തിരൂരങ്ങാടി സംഭവം നടക്കുമ്പോൾ കട്ടിലശ്ശേരി മൗലവി ഒറ്റപ്പാലത്തു നിന്നും പുറത്തിറക്കുകയും അത് ഗ്രാമങ്ങൾതോറും വിതരണം ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കുകയും ചെയ്തു. അറസ്റ്റ് വാറണ്ടുമായി പിൻതുടർന്നപ്പോൾ പോലീസിന് പിടികൊടുക്കാതെ മൗലവി ഒളിവിൽ പോയി . അദ്ദേഹത്തിന്റെ വീടിനും കുടുംബത്തിനും ആളുകൾ ജാതി മത ഭേദമില്ലാതെ കാവൻ നിന്നു .
ഒളിവിലും മൗലവി തന്റെ വിദ്യാഭ്യാസ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ തുടർന്നു. പോലീസിനെ വെട്ടിച്ച് പല തവണ അദ്ദേഹം മദ്രാസിലേക്ക് രക്ഷപ്പെട്ടു. കട്ടിലശ്ശേരിയെ അറസ്റ്റ് ചെയ്യാൻ അവിടെയുമെത്തിയ ഡി.വൈ.എസ്.പി. ആമു സാഹുബിനെ കബളിപ്പിച്ച് ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയിലെത്തി. പോണ്ടിച്ചേരിയിലെ കാരയ്ക്കലിലാണ് അദ്ദേഹം താമസിച്ചത്.
മലബാർ ഡിസ്ട്രിക് ബോർഡിൽ
1933 – ൽ മലബാർ കലാപത്തിന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം ഗവൺമെന്റ് പിൻവലിച്ചതിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. 1937 – ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കട്ടിലശ്ശേരി കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വിജയിച്ചു . കേളപ്പൻ ബോർഡിന്റെ പ്രസിഡന്റും കട്ടിലശ്ശേരി വൈസ് പ്രസിഡന്റും ആയിരുന്നു. സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് തുടർന്നും പ്രവർത്തിച്ചു കൊണ്ടിരുന്ന അദ്ദേഹം 1943 ആഗസ്റ്റ് 22 ന് അന്തരിച്ചു.