കുട്ടികൾ നമ്മൾ എല്ലാവരും
ശുചിയായിരിക്കണമെന്നുമെന്നും
ഓടിക്കളിച്ചീടും, തുള്ളികളിച്ചീടും
സന്തോഷമാണീ ഒത്തുചേരൽ
പാവകളിച്ചീടും, ചെളിയിൽ കളിച്ചീടും
ഒട്ടുമേ വ്യത്തിയുണ്ടാകുമില്ല
എന്നാലിതൊന്നും മനസ്സിലാക്കാൻ
സ്വന്തമായ് കുട്ടികൾക്കാവതില്ല
അച്ഛനും, അമ്മയും കുട്ടികളെ
ശുചിയായി വളരാൻ പഠിപ്പിക്കേണം
രണ്ടുനേരം നാം കുളിച്ചിടേണം
അങ്ങനെ ആരോഗ്യം വന്നു ചേരും
നല്ല വസ്ത്രങ്ങൾ ധരിച്ചീടേണം
അസുഖങ്ങൾ എല്ലാം ഒഴിഞ്ഞു പോകും
ആരോഗ്യവാനായ് വളർന്നു വരാൻ
നല്ലൊരു ശീലം പഠിച്ചീടേണം
സ്വന്തമായി നമ്മൾ കുട്ടികളെ
നല്ലൊരു നാളേയ്ക്കായ് കൈകൾക്കോർക്കാം .