കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

അയൽപക്കത്തെ രാമുവേട്ടനു കോവിഡാണെന്ന് അച്ഛൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. അന്ന് അമ്മയ്ക്ക് ആകെ പരിഭ്രാന്തിയായിരുന്നു. " മക്കളെ നമുക്ക് എവിടെയെങ്കിലും കൊണ്ടുവിട്ടാലോ? " അമ്മ ഇടയ്ക്കിടെ അച്ഛനോട് ചോദിക്കുന്നുണ്ടായിരുന്നു.അപ്പോഴാണ് മോഹനേട്ടൻ വീട്ടിൽ വന്നത്. " എന്താ എല്ലാവരും പേടിച്ചിരിക്കുന്നത്‌ ? " മോഹനേട്ടൻ ചോദിച്ചു . നീ അറിഞ്ഞില്ലേ രാമന്റെ രോഗകാര്യം? അമ്മ മറുപടി നൽകി എന്നിട്ട് തുടർന്നു , " മക്കളെ എന്റെ വീട്ടിൽ കൊണ്ടാക്കണം ". അപ്പോൾ മോഹനേട്ടൻ പറഞ്ഞു , " പേടിക്കേണ്ട നിങ്ങൾ രോഗികളുമായി ഇടപെടാതിരുന്നാൽ മതി. കൂടാതെ വീട്ടിൽ തന്നെ ഇരിക്കുകയും ഇടയ്ക്കിടെ കൈകൾ സോപ്പ് ഇട്ടു കഴുകി വ്യക്തി ശുചിത്വം പാലിച്ചാൽ മതി ." മോഹനേട്ടന്റെ വാക്കുകൾ അമ്മയ്ക്ക് ആശ്വാസമായി. "ഭയമല്ല വേണ്ടത് ജാഗ്രത ആണ് "

ആഷ്‌മി അജികുമാർ
3.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ