എൻ ഓർമ്മയിൽ
പെയ്ത മഴക്കൊന്നും
ഇത്രമേൽ
സങ്കടമുണ്ടായിരുന്നില്ല...
നിൻ മുഖം
കറുത്തിരുണ്ടപ്പോൾ പോലും
ഞാൻ നിനച്ചിരുന്നില്ല
നീ പൊട്ടി കരയുമെന്ന്
അറിയുന്നുണ്ടു ഞാൻ
വീണ്ടുമൊരു
മാരിപ്പെയ്ത്തിന്
വെമ്പുന്ന നിൻ മുഖം...
രൗദ്രഭാവം തച്ചു തകർക്കും
ഒരുപാട് സ്വപ്നങ്ങൾ തൻ
കളിവീടുകൾ
നിൻ സങ്കട കണ്ണീർകടൽ
തിരയിളക്കത്താൽ
തകർന്ന് പോകുന്നുണ്ട്
ഒരുപാട് ജീവനും
അവർക്ക് തൻ സ്വപ്നങ്ങളും...