കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/പ്രളയത്തിനൊടുവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയത്തിനൊടുവിൽ
       ഗോപിയും രാജുവും ബാല്ല്യ കാല സുഹൃത്തുക്കൾ ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗോപി ധനികനും രാജു ദരിദ്രനുമായിരുന്നു. ധനികനായ ഗോപിക്ക് കർഷകനായ തന്റെ സുഹൃത്ത് ഒരു അപമാനമായിരുന്നു.
        കാർഷിക ആവശ്യത്തിനായി അൽപം പണം വേണമെന്ന അവശ്യവുമായി ഗോപുയുടെ അരികിൽ എത്തിയ രാജുവിന് അയാൾ പണം കൊടുത്തില്ലാന്ന് മാത്രമല്ല അയാളെ വീട്ടിൽ നിന്നും അപമാനിച്ച് ഇറക്കിവിട്ടു. പണത്തിന്റെ അഹങ്കാരം അവശ്യത്തിൽ കൂടുതൽ ഉണ്ടായിരുന്നു ഗോപിക്ക്.
       പിന്നീടൊരു ദിവസം രാവിലെ മുതൽ നിർത്താതെ പെയ്യുന്ന മഴ കണ്ട് തന്റെ കൃഷി നശിക്കുമോ എന്ന പേടിയിൽ ആയിരുന്നു രാജു.എന്നാൽ ഗോപി രാജുവിന്റെ സങ്കടം കണ്ട് ആനന്ദിക്കുകയായിരുന്നു. മഴ ആസ്വദിച്ചു കൊണ്ട് ഗോപി നല്ല ഉറക്കത്തിലായിരുന്നു.എന്നാൽ ഈ പേമാരി കൊണ്ട് തന്റെ കൃഷി എന്താകുമെന്ന് ആലോചിച്ച് രാജുവിന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചയോടെ ഗോപിയുടെ വീടിനു ചുറ്റും വെള്ളം ഉയരുന്നത് കണ്ട് രാജു ഉറക്കെ ഗോപിയെ വിളിച്ചു.രാജു എന്തോ സഹായത്തിനാണ് വിളിക്കുന്നത് എന്ന് കരുതി ഗോപി കേട്ട ഭാവം നടിച്ചില്ല. നേരം വെളുത്തതോടെ ഗോപി കണ്ട കാഴ്ച ഭായനകമായിരുന്നു. തന്റെ വീടിനുള്ളിലേക്ക് നിറയെ വെള്ളം കയറുന്നു. അയാൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഒന്നും ചെയ്യാൻ കഴിയാതെ ഇരിക്കുന്ന ഗോപിയെ രക്ഷിക്കാൻ രാജു വായിരുന്നു എത്തിയത്.രാജുവും നാട്ടുകാരും കൂടി ഗോപിയെയും കുടുംബത്തെയും രക്ഷിച്ച് രാജുവിന്റെ കുടിലിൽ എത്തിച്ചു.രാജു അവർക്ക് ആവശ്യമായ ഭക്ഷണവും സൗകര്യവും ഒരുക്കി കൊടുത്തു. തനിക്ക് വേണ്ടി ഇത്രയും സഹായങ്ങൾ ഒക്കെ ചെയ്തു തന്ന രാജുവിനെ ആണല്ലോ താൻ അപമാനിച്ചത് എന്ന് ഓർത്ത് ഗോപിക്ക് കുറ്റബോധം തോന്നി!.
പണമല്ല മനുഷ്യത്വം ആണ് വലുതെന്ന് ഗോപിക്ക് മനസിലായി.പിന്നീട് അങ്ങോട്ട് പരസ്പരം സഹായിച്ച് സന്തോഷത്തോടെ അവർ ജീവിച്ചു...
ആൻസിക.സി.ആർ
2.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ