പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/ഡോ: അസ്ന

Schoolwiki സംരംഭത്തിൽ നിന്ന്
ഡോ: അസ്ന
     പ്രതിസന്ധികളെ തരണം ചെയ്തവരെ കുറിച്ചെഴുതാനാണ് ഇന്നത്തെ സമ്മർ ഹട്ടിൽ ടാസ്കായി നൽകിയത്*  *ചെറുപ്പം മുതൽ ഒരു പാട് കഥകളും ചരിത്രവും വായിച്ചും കേട്ടും വളർന്നവരാണല്ലോ കൂട്ടുകാരെ നമ്മൾ എന്നാൽ അതിജീവനത്തിന്റെ കഥ പറയുമ്പോൾ എന്റെ വീടിന്റെ സമീപ പ്രദേശത്തെ ഒരു കൂടുകാരിയെ ഞാൻ പരിചയപ്പെടുത്താം* *നിങ്ങളിൽ പലർക്കും അറിയുന്ന ഡോ: അസ്ന*
    കളി തമാശകളുടെ മധുര ബാല്യം പിന്നിട്ടില്ലാത്ത അസനയെ രാഷ്ട്രീയ അവിവേകികൾ ബോംബെറിഞ്ഞു വീട്ടീൽ മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ കാൽ നഷ്ടപ്പെട്ടു* *ഈ ജില്ലയിലെ തന്നെ ബോംബ് രാഷ്ട്രീയത്തിന്റെ ആദ്യത്തെ കുട്ടി ഇര*.*പക്ഷെ ഈ പ്രതിസന്ധിക്ക് മുന്നിൽ തളർന്നിരിക്കാൻ അവൾ സന്നദ്ധമായിരുന്നില്ല*. *പഠിക്കാനും, ഉയരങ്ങളിലെത്താനും അവൾ അതിയായി ആഗ്രഹിച്ചു ആത്മവിശ്വാസം കൈമുതലാക്കി അവൾ നടത്തിയ പരിശ്രമം വിജയിച്ചു തന്നെ നശിപ്പിക്കാൻ ശ്രമിച്ചവർക്ക് കൂടി ആതുര സേവനം നൽകിചെറുവാഞ്ചേരിയിലെ പ്രാഥമിക  ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നു*. *നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട രാഷ്ട്രീയ അക്രമത്തിലാണ് അസ്നക്ക് കാൽ നഷ്ടപ്പെട്ടത് ജീവിത ദുരിതത്തോട് പട പെരുതി പ്രതിയോഗികൾക്ക് മുന്നിൽ വിജയം നേടി ഒരു നാടിന്റെ നൻമയായി ജ്വാലിച്ച് നിൽക്കുന്ന ഡേ: അസ്ന തന്നെയാണ് പ്രതിസസികളെ അതിജീവിച്ച ഞങ്ങളുടെ നാട്ടിലെ താരം*
നഷ്വവ മിന്നത്ത്
9-A -- കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം