കച്ചേരി യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വൈവിധ്യമാർന്ന അക്കാദമിക മികവുകൾ കൈവരിച്ചുകൊണ്ട് പൊതുവിദ്യാധ്യാസ രംഗത്ത് മുന്നേറികൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് എടച്ചേരി പഞ്ചായത്തിലെ കച്ചേരി യു.പി.സ്കൂൾ.പാറക്കൂച്ചങ്ങളും, പറന്പുകളും,വയലകളും, നിറഞ്ഞുനിൽക്കുന്ന കച്ചേരി പഴയകാല ഗ്രാമീണതയുടെ എല്ലാഉൾത്തുടിപ്പുമുള്ള പ്രദേശമാണ്.ജജനങ്ങളിൽ ഭൂരിഭാഗവും ദരിദ്ര കർഷകത്തൊഴിലാകളായിരുന്നു. അവ്‍ക്കെല്ലാം അക്ഷരത്തിൻെ ഹരിശ്രീ കുറിക്കുന്നതിനായി 1921ലാണ് കൂമുള്ളി പറന്പിൽ രാവുണ്ണികുറുപ്പ് മുൻകൈഎടുത്ത് ഈ പള്ളിക്കൂടംആരംഭിച്ചത്.നിരക്ഷരരായി അനേകം ഗ്രാമീണർക്ക് അക്ഷരജ്ഞാനം നൽകാൻ സ്ഥാപിച്ച ഈ വിദ്യാലയത്തിന് 1928ലാണ് നിയമപരമായി അംഗീകാരം ലഭിച്ചത്.അന്ന് വിദ്യാലയത്തിൻെ പേര് കച്ചേരി ഹിന്ദു ബോയിസ് സ്കൂൾ എന്നായിരുന്നു.4 അധ്യാപകരുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറ പ്രധാനഅധ്യാപകൻ രൈരു നന്പ്യാർ ആയിരുന്നു. 31 വർഷക്കാലം കൂമുള്ളി പറന്പിൽ പ്രവർത്തിച്ച ഈ വിദ്യാലയം 1952ലെ അതിരൂക്ഷമായ വെള്ളപൊക്കകെടുടതിയിൽതകർന്നുപോയി സുരക്ഷിതമായ മറ്റൊരു സ്ഥലം കച്ചേരി പാറയോട് ചേർന്ന ഭാഗത്ത് പെരുന്തലപറന്പത്ത് കടുങ്യൻ തീര് നൽകുകയും വിദ്യാലയം പണിയുകയും ചെയ്തു.ഇരിങ്ങണ്ണൂർ എടച്ചേരി റോ‍‍ഡിൽ നിന്നും പടിഞ്ഞാറ് ഭാഗത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

"https://schoolwiki.in/index.php?title=കച്ചേരി_യു_പി_എസ്/ചരിത്രം&oldid=1698593" എന്ന താളിൽനിന്ന് ശേഖരിച്ചത്