പ്രവേശനോൽസവം 2025

         2025 -26 അധ്യയനവർഷത്തെ പ്രവേശനോൽസവം ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് -ൽ വർണ്ണാഭമായി നടന്ന‍ു.  പരിപാടിയ‍ുടെ ഉദ്ഘാടനം മാനേജർ സിസ്റ്റർ ജെസ്സി ,പ്രിൻസിപ്പാൾ സിസ്റ്റർ ആലീസ് , മറ്റ് സിസ്റ്റേഴ്സ് ,ഒന്നാം ക്ലാസ്സ് വിദ്യാർഥി ഇമ്മാന‍ുവൽ, പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥി ഷിനോയ് എന്നിവർ ചേർന്ന് നിർവഹിച്ചു.   ത‍ുടർന്ന് ഉച്ചഭാഷിണിയില‍ൂടെ മ‍ുഴങ്ങിക്കേട്ട പ്രവേശനോൽസവ ഗാനം ക‍ുട്ടികളിൽ പ്രസന്നതയ‍ുണർത്തി.  തദവസരത്തിൽ വിദ്യാലയത്തിൽ പുത‍ുതായി അഡ്മിഷൻ നേടിയെത്തിയ വിദ്യാർഥികളെയ‍ും, ഈ വർഷം ഔർ ലേഡിയിൽ ജോലിയിൽ പ്രവേശിച്ച സിസ്റ്റേഴ്‍സിനെയ‍ും അധ്യാപകരേയ‍ും റോസാപ്പ‍ൂക്കൾ നൽകി സ്വാഗതം ചെയ്‍ത‍ു.  എല്ലാ വിദ്യാർഥികൾക്ക‍ും മധ‍ുരം നൽകി പ‍ുതിയ അധ്യയന വർഷത്തിലേക്ക് സ്വീകരിച്ച‍ു.  വിവിധ നിറത്തില‍ുള്ള ബല‍ൂണ‍ുകളാൽ അലങ്കരിക്കപ്പെട്ട വിദ്യാലയം അക്ഷരാർഥത്തിൽ ഏവരേയ‍ും സന്തോഷിപ്പിച്ച‍ു.